തൃശൂർ: ചാലക്കുടിയിൽ യുവതിയെ ഭർതൃഗൃഹത്തിൽ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മേലൂർ സ്വദേശിനിയും നഴ്സുമായ മിനു (37) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെയാണ് നാടിനെ നടുക്കിയ സംഭവം പുറത്തറിയുന്നത്. വീടിനുള്ളിൽ ഗ്യാസ് സിലിണ്ടർ തുറന്നുവിട്ട് തീകൊളുത്തിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
മിനുവിന്റെ ഭർത്താവ് ജിബിൻ വിദേശത്ത് ജോലി ചെയ്യുകയാണ്. ഭർതൃമാതാവിനൊപ്പമാണ് മിനുവും മക്കളും താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോൾ വീട്ടിൽ മറ്റാരും ഉണ്ടായിരുന്നില്ല.
മിനുവിന്റെ ഇളയ മകൻ അസുഖബാധിതനായി കഴിഞ്ഞ രണ്ട് ദിവസമായി ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മകന്റെ കൂടെ ആശുപത്രിയിലായിരുന്ന മിനു, തിങ്കളാഴ്ച രാവിലെ ഭർതൃമാതാവിനെ ആശുപത്രിയിലാക്കിയ ശേഷമാണ് വീട്ടിലേക്ക് മടങ്ങിയെത്തിയത്. ഇതിന് പിന്നാലെയാണ് സംഭവം.
വീടിനുള്ളിൽനിന്ന് ശക്തമായ പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട അയൽവാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്. തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി വീട് പരിശോധിച്ചപ്പോഴേക്കും മിനു മരണപ്പെട്ടിരുന്നു.
യുവതിയും ഭർതൃമാതാവും തമ്മിൽ കുടുംബപ്രശ്നങ്ങളോ മറ്റ് അഭിപ്രായവ്യത്യാസങ്ങളോ ഉണ്ടായിരുന്നില്ലെന്നാണ് അയൽവാസികൾ നൽകുന്ന വിവരം. സംഭവത്തിൽ അസ്വാഭാവിക മരണത്തിന് ചാലക്കുടി പൊലീസ് കേസെടുത്ത് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.














Leave a Reply