കാസർകോട്: സ്കൂട്ടറിൽ വിൽപ്പനയ്ക്ക് കൊണ്ടുപോവുകയായിരുന്ന എംഡിഎംഎയുമായി രണ്ടുപേർ നീലേശ്വരത്ത് അറസ്റ്റിലായി. ഹൊസ്ദുർഗ്, പുഞ്ചാവി, ഒഴിഞ്ഞ വളപ്പിലെ സലാം ഖലിൽ (41), പുഞ്ചാവി, സദ്ദാംമുക്കിലെ കെ. ആഷിഖ് (30) എന്നിവരെയാണ് നീലേശ്വരം എസ്ഐ സുമേഷ് ബാബുവിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
വെള്ളിയാഴ്ച രാത്രി പത്തേകാൽ മണിയോടെ കോട്ടപ്പുറത്ത് നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇരുവരും പിടിയിലായത്. ഇവരിൽനിന്ന് 1.50 ഗ്രാം എംഡിഎംഎ കണ്ടെടുത്തതായി പൊലീസ് പറഞ്ഞു. ഇവർക്ക് എവിടെനിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്ന് കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് ഊർജ്ജിതമാക്കി.















Leave a Reply