കുമ്പള: വെള്ളിയാഴ്ച വൈകിട്ടുണ്ടായ ശക്തമായ ഇടിമിന്നലിൽ കുമ്പള ദേവിനഗറിലെ വീടിന് നാശനഷ്ടം സംഭവിച്ചു. ദേവിനഗർ സ്വദേശി രാജന്റെ വീടിനാണ് മിന്നലേറ്റത്. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.
വീടിന്റെ നിർമ്മാണം പൂർത്തിയായ രണ്ടാം നിലയിലെ മുറിയിലാണ് മിന്നലേറ്റത്. ഇതിന്റെ ആഘാതത്തിൽ ചുമരുകൾക്കും കോൺക്രീറ്റിനും വിള്ളലുകൾ വീഴുകയും കോൺക്രീറ്റ് ഭാഗങ്ങളും മറ്റും വീടിനകത്തേക്ക് വീഴുകയും ചെയ്തു. സ്വിച്ച് ബോർഡുകൾ ഉൾപ്പെടെയുള്ള വയറിങ് സംവിധാനവും ടിവി അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളും തകരാറിലായിട്ടുണ്ട്.
സംഭവസമയത്ത് രാജനും ഭാര്യ സുലോചനയും മക്കളായ ദീപക്കും ദീക്ഷിതും വീടിനകത്തുണ്ടായിരുന്നു. വലിയ ശബ്ദം കേട്ട് ഇവർ ഉടൻ പുറത്തിറങ്ങിയതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെടുകയായിരുന്നു.













Leave a Reply