ക്രിക്കറ്റ് കളിക്കിടെ തർക്കം; കാസർകോട് ബദിയഡുക്കയിൽ യുവാവിനെ കുത്തിക്കൊന്നു

ബദിയഡുക്ക: ക്രിക്കറ്റ് ടൂർണ്ണമെൻ്റിനിടയിലുണ്ടായ വാക്കുതർക്കത്തെ തുടർന്ന് കാസർകോട് യുവാവിനെ കുത്തിക്കൊന്നു. കുംബഡാജെ സർവ്വീസ് സഹകരണ ബാങ്ക് സെക്യൂരിറ്റി ജീവനക്കാരനും മാർപ്പിനടുക്ക ബദ കുഡ‌ലു ഹൗസ് സ്വദേശിയുമായ സുരേഷ് (42) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മാർപ്പിനടുക്ക സ്വദേശികളായ കിരൺ, അഖിലേഷ് എന്നിവർക്കെതിരെ ബദിയഡുക്ക പൊലീസ് കേസെടുത്തു.
ഞായറാഴ്‌ച രാത്രി 9.25 മണിയോടെ കുംബഡാജെ സഹകരണ ബാങ്കിനു സമീപമാണ് ദാരുണമായ കൊലപാതകം നടന്നത്. ഞായറാഴ്ച വൈകുന്നേരം കുംബഡാജെ പഞ്ചായത്ത് ഗ്രൗണ്ടിൽ നടന്ന ക്രിക്കറ്റ് ടൂർണ്ണമെൻ്റിനിടയിൽ ഉണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഗ്രൗണ്ടിൽ വെച്ചുണ്ടായ വൈരാഗ്യത്തിൽ പ്രതികൾ ബാങ്ക് പരിസരത്ത് എത്തി സുരേഷിനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുരേഷിനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതികൾക്കായി ബദിയഡുക്ക പൊലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *