കുമ്പള: ഒക്ടോബർ 6 മുതൽ 9 വരെ കുമ്പള ജി.എസ്.ബി.എസിൽ (GSBS) നടക്കുന്ന 68-ാമത് കുമ്പള ഉപജില്ലാ കായിക മേളയിൽ മികച്ച വിജയം കൈവരിക്കുന്ന കായിക പ്രതിഭകൾക്കും വിദ്യാലയങ്ങൾക്കും അർഹിച്ച അംഗീകാരവും പ്രോത്സാഹനവും നൽകാൻ തീരുമാനം. കുമ്പള ഗ്രാമപഞ്ചായത്ത് ചേമ്പറിൽ ചേർന്ന ട്രോഫി കമ്മിറ്റി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്.
കുമ്പള ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും ട്രോഫി കമ്മിറ്റി ചെയർമാനുമായ എ.കെ. ആരിഫ് യോഗത്തിൽ അധ്യക്ഷത വഹിച്ചു. കാസർഗോഡ് ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഷ്റഫ് കാർള യോഗം ഉദ്ഘാടനം ചെയ്തു.
കായിക മേളയിലെ ഓവറോൾ വിന്നേഴ്സിനുള്ള ട്രോഫികൾ നമാൻസ് ഗ്രൂപ്പ് സ്പോൺസർ ചെയ്യുമെന്ന് യോഗത്തിൽ പങ്കെടുത്ത സാമൂഹ്യ പ്രവർത്തകൻ കെ.വി. യൂസുഫ് അറിയിച്ചു.
പഞ്ചായത്ത് അംഗം അബ്ബാസ് കൊടിയമ്മ, മുൻ പഞ്ചായത്ത് അംഗങ്ങളായ റഹ്മാൻ ആരിക്കാടി, സുജിത്ത് റായ്, അധ്യാപകരായ മുനീർ മാഷ്, ഹാരിസ് മാഷ്, റജീന ടീച്ചർ, പിടിഎ പ്രതിനിധികളായ സഹീറ ലത്തീഫ്, വിനീഷ ഷാജി എന്നിവർ ചടങ്ങിൽ സംസാരിച്ചു. കൺവീനർ റിയാസ് മാഷ് സ്വാഗതവും ദിനേശ് മാഷ് നന്ദിയും രേഖപ്പെടുത്തി.















Leave a Reply