വ്യാഴാഴ്ച (ജൂലൈ 23) സംസ്ഥാന വ്യാപകമായി വിദ്യാഭ്യസ ബന്ദിന് ആഹ്വാനം ചെയ്ത് കെ എസ് യു

തിരുവനന്തപുരം: നീറ്റ് പരീക്ഷാ നടത്തിപ്പിലെ ക്രമക്കേടുകൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്ത വിദ്യാർത്ഥികൾക്ക് നേരെ പൊലീസിന്റെ അതിക്രമം. പ്രതിഷേധത്തിന് നേതൃത്വം നൽകിയ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള എം.പിമാരെ കസ്റ്റഡിയിലെടുക്കുകയും കയ്യേറ്റം ചെയ്യുകയും ചെയ്തതിൽ പ്രതിഷേധിച്ച് നാളെ (ജൂലൈ 23, വ്യാഴാഴ്ച) സംസ്ഥാന വ്യാപകമായി വിദ്യാഭ്യസ ബന്ദ് ആഹ്വാനം ചെയ്തതായി KSU സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ അറിയിച്ചു.

മർദ്ദനമേറ്റും പെൺകുട്ടികൾ ഉൾപ്പെടെയുള്ള വിദ്യാർത്ഥികളെ തെരുവിൽ വലിച്ചിഴച്ചും ഡൽഹി പൊലീസ് നടത്തിയ അടിച്ചമർത്തലിൽ ശക്തമായ പ്രതിഷേധമാണ് രാജ്യമെങ്ങും ഇരമ്പുന്നത്. മുറിവേറ്റ നിരവധി വിദ്യാർത്ഥികളാണ് ജന്തർ മന്തറിലെ സമരപ്പന്തലിൽ നിലയുറപ്പിച്ചിരിക്കുന്നത്.

കേന്ദ്ര സർക്കാരിന്റെയും ഡൽഹി പൊലീസിന്റെയും ഈ നടപടിക്കെതിരെ നാളെ സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും ക്ലാസുകൾ ബഹിഷ്കരിച്ച് നരേന്ദ്ര മോദിയുടെ കോലം കത്തിക്കാൻ KSU ആഹ്വാനം ചെയ്തു. ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനങ്ങളും സംഘടിപ്പിക്കും.

പരീക്ഷാ അട്ടിമറിക്കെതിരെ തെരുവിലും പാർലമെന്റിലും സമരം ആളിക്കത്തുമ്പോൾ, അക്രമമാർഗ്ഗത്തിലൂടെ പ്രതിഷേധ ശബ്ദങ്ങളെ അടിച്ചമർത്താനാണ് കേന്ദ്ര ഭരണകൂടം ശ്രമിക്കുന്നതെന്ന് അലോഷ്യസ് സേവ്യർ കുറ്റപ്പെടുത്തി. ഈ അവകാശ പോരാട്ടത്തിന് മുഴുവൻ വിദ്യാർത്ഥി സമൂഹവും പിന്തുണ നൽകണമെന്നും KSU അഭ്യർത്ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *