കാസർകോട് നഗരസഭയിൽ ശുചിത്വ സന്ദേശ ചുവർചിത്രങ്ങൾ അനാച്ഛാദനം ചെയ്തു

കാസർകോട്: കേരള സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് പ്രൊജക്റ്റ് (KSWMP) ഫണ്ട് ഉപയോഗപ്പെടുത്തി കാസർകോട് നഗരസഭയിലെ പൊതു ഇടങ്ങളിൽ വരച്ച ശുചിത്വ സന്ദേശ ചുവർ ചിത്രങ്ങൾ അനാച്ഛാദനം ചെയ്തു. നഗരസഭ ചെയർപേഴ്‌സൺ ഷാഹിന സലീം ചിത്രങ്ങളുടെ അനാച്ഛാദനം നിർവ്വഹിച്ചു.

നഗരസഭ വൈസ് ചെയർമാൻ കെ.എം. ഹനീഫ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ മെഹറുന്നിസ ഹമീദ് സ്വാഗതം ആശംസിച്ചു.

നഗരസഭയിലെ വിവിധ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺമാരായ ഹമീദ് ബെദിര, ജാഫർ കമാൽ, വിദ്യാശ്രീ, വാർഡ് കൗൺസിലർ രാമകൃഷ്‌ണ ഹൊള്ള എന്നിവർ ചടങ്ങിൽ സംസാരിച്ചു.

കൂടാതെ, നഗരസഭ ക്ലീൻ സിറ്റി മാനേജർ ഇൻചാർജ്ജ് ബിജു, കെ.എസ്.ഡബ്ല്യൂ.എം.പി സോഷ്യൽ എക്സ്പേർട്ട് സൂരജ് കെ.വി, എസ്.ഡബ്ല്യൂ.എം എഞ്ചിനീയർ നീതു റാം തുടങ്ങിയവരും പരിപാടിയിൽ പങ്കെടുത്തു സംസാരിച്ചു. നഗരസഭാ സെക്രട്ടറി ഷാജു ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.

നഗരസഭ ആരോഗ്യ വിഭാഗം ജീവനക്കാരും ശുചീകരണ വിഭാഗം തൊഴിലാളികളും ഉൾപ്പെടെ നിരവധി പേർ പരിപാടിയിൽ സംബന്ധിച്ചു. പൊതു ഇടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെയും ശുചിത്വ പാലനത്തിന്റെയും പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ ചുവർചിത്രങ്ങൾ ഒരുക്കിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *