ആഘോഷങ്ങൾ മാനവസൗഹാർദ്ദത്തിന്റെ വിളക്കുമാടങ്ങൾ: കാസർകോട് എം.എൽ.എ. കല്ലട്ര മാഹിൻ

കാസർകോട്: മലയാളികളുടെ ഓരോ ആഘോഷവും നാട്ടിൽ സ്നേഹവും പാരമ്പര്യവും മാനവസൗഹാർദ്ദവും വളർത്തുന്നതിൽ മുഖ്യപങ്ക് വഹിക്കുന്നുണ്ടെന്ന് കാസർകോട് എം.എൽ.എ. കല്ലട്ര മാഹിൻ അഭിപ്രായപ്പെട്ടു. കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതിയും ജീവനക്കാരും ചേർന്ന് സംഘടിപ്പിച്ച ‘ഒരുമയോടെ ഓണം’ ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓണവും പെരുന്നാളും ക്രിസ്മസും വിഷുവും മലയാളികളുടെ ആഘോഷപ്പൊലിമ വിളിച്ചോതുന്നവയാണെന്നും, ജാതിമത ഭേദമന്യേ മനുഷ്യരെ ഒന്നാക്കുന്ന ഇത്തരം ആഘോഷങ്ങൾ മാനവസൗഹാർദ്ദത്തിന്റെ വെളിച്ചം പരത്തുന്ന വിളക്കുമാടങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്ളക്കുഞ്ഞി ചെർക്കള അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ഉഷ അർജുൻ സ്വാഗതം ആശംസിച്ചു. പൊതുപ്രവർത്തന, ജീവകാരുണ്യ മേഖലകളിലെ നിസ്വാർത്ഥ സേവനത്തെ മുൻനിർത്തി ചടങ്ങിൽ വെച്ച് സാബിറ ഏവറസ്റ്റിനെ ഉപഹാരം നൽകി ആദരിച്ചു. ജനപ്രതിനിധികളും ജീവനക്കാരും പങ്കെടുത്ത വിവിധ മത്സരങ്ങളിലെ വിജയികൾക്ക് ഉദുമ എം.എൽ.എ. സി.എച്ച്. കുഞ്ഞമ്പു സമ്മാനദാനം നിർവ്വഹിച്ചു.

മുൻ മന്ത്രി സി.ടി. അഹമ്മദാലി, മുൻ എം.എൽ.എ. എൻ.എ. നെല്ലിക്കുന്ന്, മുനിസിപ്പൽ ചെയർപേഴ്‌സൺ ഷാഹിന സലീം, വൈസ് ചെയർമാൻ മുഹമ്മദ്‌ ഹനീഫ്, എ. അബ്ദുൾ റഹിമാൻ, അഡ്വ. ഗോവിന്ദൻ നായർ, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അസീസ് കളത്തൂർ, ജസ്‌ന മനാഫ്, സുകുമാരി, മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അരീഫ, വൈസ് പ്രസിഡന്റ് മുനീർ, കാസർകോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാന്മാരായ അഷറഫ് കർള, മറിയം മാഹിൻ, മൊയ്തീൻ ഗോളിയടുക്കം എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ അൻവർ സാദത്ത്, സിബി ജെയിംസ്, നസീമ കൊടിയമ്മ, പൃഥ്വിരാജ്, ഗംഗാധര ഷെട്ടി, സോയ ലത്തീഫ്, ലീല, മഹേഷ്, ഖാദർ മാന്യ, അസ്മിന ഹബീബ്, അഡ്വ. നാസിഫ ജലീൽ, സക്കീന അബ്ദുള്ള, സഫീന ചെമ്മനാട്, കുമ്പള ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എ.കെ. ആരീഫ്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി റസീന തുടങ്ങിയവരും സംസാരിച്ചു. പ്രമുഖ വ്യക്തികളായ ടി.പി. രഞ്ജിത്ത്, മുഹമ്മദ് കുഞ്ഞി, കുഞ്ഞി ചായിന്റടി, രാജീവൻ നമ്പ്യാർ, കെ. ഖാലിദ്, അൻവർ ചെറങ്ങായി, സുകുമാരൻ കുതിരപ്പാടി, ബദറുൽ മുനീർ, അനി ഹനീഫ പാറ, മാഹിൻ കേളോട്ട്, ടി.എം. ഇക്ബാൽ, ടി.ഡി. കബീർ എന്നിവർ സംബന്ധിച്ചു.

ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരായ സുഗുണകുമാർ, സുബൈദ, സുജിത്, കിഷോർ, സന്തോഷ്, ജയസൂര്യ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി. വിഭവസമൃദ്ധമായ ഓണസദ്യയും പ്രമുഖ ഗായകൻ കലാഭവൻ രാജു ഒരുക്കിയ സംഗീതവിരുന്നും ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി.

Leave a Reply

Your email address will not be published. Required fields are marked *