മൊഗ്രാൽ പുത്തൂർ: ‘പുഞ്ചിരിയോടെ വിദ്യാർത്ഥികൾ സ്കൂളിലേക്ക്’ എന്ന ലക്ഷ്യവുമായി മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് 17-ാം വാർഡ് മുസ്ലിം ലീഗ് കമ്മിറ്റി നടപ്പിലാക്കുന്ന “പുഞ്ചിരി” പദ്ധതി വിദ്യാർത്ഥികൾക്ക് അനുഗ്രഹമാകുന്നു. പദ്ധതിയുടെ ഭാഗമായി വാർഡിലെ നൂറിലധികം വിദ്യാർത്ഥികൾക്കുള്ള സ്കൂൾ കിറ്റ് വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റും എം.എൽ.എ.യുമായ കല്ലട്ര മാഹിൻ ഹാജി നിർവ്വഹിച്ചു.
മുസ്ലിം ലീഗും അതിന്റെ പോഷക സംഘടനകളും നാടുനീളെ വ്യാപകമായി സംഘടിപ്പിക്കുന്ന ഇത്തരം ജീവകാരുണ്യ പ്രവർത്തനങ്ങൾ സമൂഹത്തിന് വലിയ മാതൃകയാണെന്ന് കല്ലട്ര മാഹിൻ ഹാജി എം.എൽ.എ. അഭിപ്രായപ്പെട്ടു. “പുഞ്ചിരി” പദ്ധതിയുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വാർഡ് ലീഗ് പ്രസിഡന്റ് സി.പി. അബ്ദുല്ല ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നേതാക്കളായ കെ.ബി. കുഞ്ഞാമു ഹാജി, അൻവർ ചേരങ്കൈ, സിദ്ധീക്ക് ബേക്കൽ, മുഹമ്മദ് കുന്നിൽ, കെ.ബി. അഷ്റഫ്, എ.എ. ജലീൽ, എസ്.എം. നൂറുദ്ധീൻ, മാഹിൻ കുന്നിൽ, കുഞ്ചാർ അബ്ദുല്ല, കെ.ബി. അബ്ദുല്ല കുഞ്ഞി, കെ.ബി. അബ്ദുൽ റഹിമാൻ ഹാജി, മാഷിദ മുഹമ്മദ്, പി.ബി. അബ്ദുൽ റഹിമാൻ, ഷെഫീക്ക് പി.ബി.എസ്., കെ.എം. ഇർഷാദ്, ഇർഫാൻ കുന്നിൽ, റഷീദ് പോസ്റ്റ്, അത്തു, മൊയ്തീൻ കൊടിയമ്മ, ഹസ്സൻ കൊക്കടം, മുനീർ മൊഗർ, മുഹമ്മദ് മൂല, ബി.പി. ഖാലിദ്, സിദ്ധീക്ക് കണ്ണൂർ, ഹമീദ് ചായിത്തോട്ടം, സഫിയ ഇർഷാദ്, ഷാഹിന, ഖദീജത്ത് ജസീല തുടങ്ങിയവർ സംബന്ധിച്ചു.













Leave a Reply