കാസർഗോഡ്: ചൗക്കി പ്രദേശത്തിന്റെ കലാ, കായിക, സാമൂഹിക, സാംസ്കാരിക മേഖലകളിൽ ഗ്രീൻസ്റ്റാർ ക്ലബ്ബ് നടത്തുന്ന പ്രവർത്തനങ്ങൾ മാതൃകാപരവും അഭിനന്ദനാർഹവുമാണെന്ന് ദുബൈ കെ.എം.സി.സി സംസ്ഥാന ജനറൽ സെക്രട്ടറി യഹ്‌യ തളങ്കര പ്രസ്താവിച്ചു. ഗ്രീൻസ്റ്റാറിന്റെ ഇരുപത്തിയഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായുള്ള ഓൺലൈൻ ക്യാമ്പയിൻ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ കാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക സേവനങ്ങളിലും സജീവ സാന്നിധ്യമാണ് ഗ്രീൻസ്റ്റാർ. കായിക പ്രതിഭകളെ വളർത്തിയെടുക്കുന്നതിനൊപ്പം വിദ്യാഭ്യാസ മുന്നേറ്റത്തിനും സാംസ്കാരിക കൂട്ടായ്മകൾക്കും മുൻഗണന നൽകി വലിയൊരു സാമൂഹിക ഉത്തരവാദിത്വമാണ് ക്ലബ്ബ് ഏറ്റെടുത്ത് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചടങ്ങിൽ ഗ്രീൻസ്റ്റാർ ക്ലബ്ബ് ജനറൽ സെക്രട്ടറി മൂസാ ബാസിത്ത് അധ്യക്ഷത വഹിച്ചു. എരിയാൽ മുഹമ്മദ് കുഞ്ഞി, സത്താർ ചൗക്കി, സാബിത്ത് ചൗക്കി, ഹബീബ് മൂപ്പ, ശിഹാബ് അർജാൽ തുടങ്ങിയ പ്രമുഖർ സംബന്ധിച്ചു.
ഫോട്ടോ അടിക്കുറിപ്പ്:












Leave a Reply