ബേവിഞ്ച ജി.എം.യു.പി സ്കൂൾ കലോത്സവം ‘കുന്നുമ്മോത്സവം 2026’ ന് സമാപനം

ബേവിഞ്ച: ബേവിഞ്ച ജി.എം. യു.പി. സ്‌കൂളിലെ കലോത്സവമായ ‘കുന്നുമ്മോത്സവം 2026’ പ്രശസ്ത പരിസ്ഥിതി-വന്യജീവി ഫോട്ടോഗ്രാഫർ നബിൻ ഒടയഞ്ചാൽ ഉദ്ഘാടനം ചെയ്തു.

പ്രകൃതിയിലെ കുഞ്ഞുജീവികളുടെയും സസ്യങ്ങളുടെയും ചലനങ്ങളിലും താളങ്ങളിലും സംഗീതത്തിലുമാണ് ഏറ്റവും വലിയ കലോത്സവം അടങ്ങിയിരിക്കുന്നതെന്ന് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുന്നവർക്ക് മികച്ച കലാകാരനാകാൻ സാധിക്കുമെന്നും സ്വന്തം ജീവിതാനുഭവം അതിനു തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രണ്ടു ദിവസങ്ങളിലായി അരങ്ങേറിയ കലോത്സവത്തിൽ വിവിധ മത്സര ഇനങ്ങളിലായി നൂറിലധികം വിദ്യാർഥികൾ മാറ്റുരച്ചു.

ചടങ്ങിൽ പ്രധാനാധ്യാപകൻ പ്രമോദ് കാടങ്കോട്ട് സ്വാഗതം ആശംസിച്ചു. പി.ടി.എ പ്രസിഡന്റ് കെ. ഗിരീശൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ മദർ പി.ടി.എ പ്രസിഡന്റ് നിഷ കെ., സീനിയർ അസിസ്റ്റന്റ് അശ്വിനി എം.വി., സ്‌കൂൾ ലീഡർ ആദിനാഥ് എം.വി. എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. കലോത്സവം കൺവീനർ പ്രിയ വി.വി. ചടങ്ങിന് നന്ദി രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *