അവയവക്കടത്ത് കേസ്: കാസർകോട് ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപക ഇഡി റെയ്‌ഡ്

കാസർകോട്: അവയവക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ സംസ്ഥാനത്ത് വ്യാപക റെയ്‌ഡുമായി ഇഡി. കേസിലെ പ്രധാന പ്രതിയായ നജീബിന്റെ കാസർകോട് കളനാട്ടെ വീട്ടിൽ ഇഡി സംഘം പരിശോധന നടത്തുന്നു. ‘കല്ലട്രാസ് മെഡിക്കൽ ടൂറിസം’ എന്ന സ്ഥാപനത്തിന്റെ മറവിലാണ് നജീബ് അവയവക്കച്ചവടത്തിനുള്ള വൻ ശൃംഖല കെട്ടിപ്പടുത്തത്.

വ്യാഴാഴ്ച അതിരാവിലെയാണ് കളനാട്ടെ വീട്ടിൽ പരിശോധന ആരംഭിച്ചത്. കേസിലെ മറ്റൊരു പ്രതിയായ കൊല്ലം സ്വദേശി സുധീറിന്റെ വീട്ടിലും പരിശോധനയുണ്ട്. ഇതിനൊപ്പം തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, കാസർകോട് ജില്ലകളിലെ അഞ്ച് സ്വകാര്യ ആശുപത്രികളിലും എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരേസമയം പരിശോധന നടത്തുന്നുണ്ട്.

സാധാരണക്കാരെയും സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവരെയും കെണിയിൽ വീഴ്ത്തി, കുറഞ്ഞ തുകയ്ക്ക് അവയവങ്ങൾ വാങ്ങി വൻ തുകയ്ക്ക് മറിച്ചുവിറ്റായിരുന്നു തട്ടിപ്പ്. കഴിഞ്ഞ മൂന്ന് വർഷമായി വ്യാജ രേഖകൾ ചമച്ചാണ് സംഘം ഈ അനധികൃത കച്ചവടം നടത്തിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *