കാസർകോട്: ജില്ലയിൽ ലഹരിമരുന്ന് വേട്ട തുടർന്ന് എക്സൈസ് സംഘം. കഞ്ചാവും മാരക ലഹരിമരുന്നായ മെത്താഫിറ്റാമിനുമായി അഡൂർ സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു. അഡൂർ ചൂരലടി ഹൗസിലെ അബ്ദുൾ ഹമീദാണ് പിടിയിലായത്.
പാടി – അതൃക്കുഴി – ആലമ്പാടി റോഡിൽ വെച്ച് നടത്തിയ പരിശോധനയ്ക്കിടയിലാണ് പ്രതി വലയിലായത്. ഇയാളിൽ നിന്നും വിപണിയിൽ വലിയ വിലമതിക്കുന്ന കഞ്ചാവും മെത്താഫിറ്റാമിനും ഉദ്യോഗസ്ഥർ കണ്ടെടുത്തു. എക്സൈസ് ഇൻസ്പെക്ടർ അശ്വിൻ ടി കെയുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പരിശോധനാ സംഘത്തിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ എം അനീഷ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ അബ്ദുൾ അസീസ്, അനുരാഗ്, എം വനിത, മെയ്മോൾ ജോൺ എന്നിവരും ഉണ്ടായിരുന്നു. പ്രതിയെ കോടതിയിൽ ഹാജരാക്കി. വരും ദിവസങ്ങളിലും പരിശോധന കർശനമാക്കാനാണ് എക്സൈസ് വകുപ്പിന്റെ തീരുമാനം.
കാസർകോട്ട് ലഹരിമരുന്നുമായി യുവാവ് പിടിയിൽ













Leave a Reply