ചിപ്ലിക്കയ ശ്രീ ധർമ്മശാസ്താ ഭജനമന്ദിര വാർഷികാഘോഷം: ക്ഷണപത്രിക പ്രകാശനം ചെയ്തു

ബോവിക്കാനം: ചിപ്ലിക്കയ ശ്രീ ധർമ്മശാസ്താ ഭജനമന്ദിരത്തിന്റെ 36-ാമത് വാർഷികാഘോഷ പരിപാടികളുടെ ക്ഷണപത്രിക പ്രകാശനം ചെയ്തു. ചടങ്ങിൽ നാണംവയൽ നാരായണ ഗുരുസ്വാമി ക്ഷണപത്രിക പ്രകാശനം നിർവഹിച്ചു.

നവംബർ 27, 28 തീയതികളിലായി വിപുലമായ ധാർമ്മിക-സാംസ്കാരിക പരിപാടികളോടെയാണ് ഇത്തവണത്തെ വാർഷികാഘോഷം സംഘടിപ്പിക്കുന്നത്. ചടങ്ങിൽ ആഘോഷ സമിതി പ്രസിഡന്റ്‌ ഗോപിനാഥൻ അധ്യക്ഷത വഹിച്ചു. ഭജനമന്ദിരം ഗുരുസ്വാമിമാരായ ബാലകൃഷ്ണൻ, ശ്രീധരൻ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.

മന്ദിരം പ്രസിഡന്റ്‌ ചന്ദ്രൻ, സെക്രട്ടറി മണികണ്ഠൻ, മാതൃസമിതി സെക്രട്ടറി രമണി എന്നിവർ ചടങ്ങിൽ സംസാരിച്ചു. ആഘോഷ സമിതി ജനറൽ സെക്രട്ടറി ജിതേഷ് സ്വാഗതവും സെക്രട്ടറി ഷൈനി നന്ദിയും രേഖപ്പെടുത്തി.

Leave a Reply

Your email address will not be published. Required fields are marked *