ചെർക്കള മുഹിയുദ്ദീൻ വലിയ ജുമാ മസ്ജിദ് കമ്മിറ്റി പുനഃസംഘടിപ്പിച്ചു; ഹാജി ചെർക്കള മുഹമ്മദ് പ്രസിഡന്റ്, നാസർ ചെർക്കളം ജനറൽ സെക്രട്ടറി

ചെർക്കള: ചെർക്കള മുഹിയുദ്ദീൻ വലിയ ജുമാ മസ്ജിദിന്റെ 2026-28 വർഷത്തേക്കുള്ള പുതിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ചെർക്കള ഐമാക്സ് ഹാളിൽ വെച്ച് നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്.

മുൻ പ്രസിഡന്റ് എ. അബ്ദുല്ലക്കുഞ്ഞിയുടെ അധ്യക്ഷതയിൽ ചേർന്ന ജനറൽ ബോഡി യോഗം സംയുക്ത ജമാഅത്ത് വൈസ് പ്രസിഡന്റ് സി.എച്ച്. മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. ഖത്തീബ് ഷമീസ് ഖാൻ യോഗത്തിൽ മുഖ്യ പ്രഭാഷണം നടത്തി.

പുതിയ ഭാരവാഹികൾ:

  • പ്രസിഡന്റ്: ഹാജി ചെർക്കള… മുഹമ്മദ്
  • വൈസ് പ്രസിഡന്റുമാർ: ബഷീർ കനിയടുക്കം, സിർസി അബ്ദുല്ലക്കുഞ്ഞി, അഹ്‌മദ്‌ മല്ലം, ഇസ്മായിൽ ഹാജി കൊലാച്ചിയടുക്കം.
  • ജനറൽ സെക്രട്ടറി: നാസർ ചെർക്കളം
  • സെക്രട്ടറിമാർ: സി.എച്ച്.എം. അഷ്‌റഫ്‌, ഖാലിദ് ചെർക്കള, ഷാഫി ഇറാനി.
  • ട്രഷറർ: കെ. അബ്ദുല്ലക്കുഞ്ഞി ചെർക്കള

മസ്ജിദിന്റെ വരും വർഷങ്ങളിലെ പ്രവർത്തനങ്ങൾക്ക് പുതിയ കമ്മിറ്റി നേതൃത്വം നൽകും.

Leave a Reply

Your email address will not be published. Required fields are marked *