സംസ്ഥാന ഇൻ്റർ ഐ.ടി.ഐ ബാഡ്മിൻ്റൺ: ഫാത്തിമത്ത് അൻസീറ രണ്ടാം വർഷവും ചാമ്പ്യൻ; തിളക്കമാർന്ന വിജയവുമായി അഖിലയും

കാസർഗോഡ്: സംസ്ഥാന ഇൻ്റർ ഐ.ടി.ഐ ബാഡ്മിൻ്റൺ ചാമ്പ്യൻഷിപ്പിൽ തുടർച്ചയായ രണ്ടാം വർഷവും സമാനതകളില്ലാത്ത വിജയക്കുതിപ്പുമായി ഫാത്തിമത്ത് അൻസീറ. വനിതാ വിഭാഗം സിംഗിൾസിലും ഡബിൾസിലും ചാമ്പ്യൻപട്ടം നിലനിർത്തിയാണ് അൻസീറ…

Read More
മഞ്ചേശ്വരം ബീച്ച് റോഡ് തകർന്ന് തരിപ്പണം; യാത്രാദുരിതത്തിൽ തീരദേശവാസികളും വിനോദസഞ്ചാരികളും

ഞ്ചേശ്വരം: കിലോമീറ്ററുകളോളം തകർന്ന് തരിപ്പണമായിട്ടും അറ്റകുറ്റപ്പണി നടത്താതെ മഞ്ചേശ്വരം ബീച്ച് റോഡ്. കാലവർഷം കനത്തതോടെ റോഡ് പൂർണ്ണമായും ചെളിക്കുളമായി മാറിയിരിക്കുകയാണ്. മഞ്ചേശ്വരം ചർച്ച് ബീച്ച് റോഡ് മുതൽ…

Read More
പി. ഉദയകുമാർ കാസർകോട് എ.ഡി.എം ആയി ചുമതലയേറ്റെടുത്തു

കാസർകോട്: ജില്ലയുടെ പുതിയ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റ് (A.D.M) ആയി പി. ഉദയകുമാർ ചുമതലയേറ്റെടുത്തു. കാസർകോട് കളക്ടറേറ്റിലെത്തിയ അദ്ദേഹത്തെ എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ച് അനുമോദനങ്ങൾ അറിയിച്ചു.…

Read More
കുമ്പളയിൽ സ്‌കൂൾ മതിൽ ഏതുനിമിഷവും റോഡിലേക്ക് പതിക്കാം; ഭീതിയിൽ വിദ്യാർത്ഥികളും നാട്ടുകാരും

കുമ്പള: നൂറുകണക്കിന് വിദ്യാർത്ഥികളും പൊതുജനങ്ങളും നിത്യേന സഞ്ചരിക്കുന്ന കുമ്പള ഗവ. ഹൈസ്‌കൂൾ റോഡ് ഇപ്പോൾ വലിയൊരു അപകടഭീതിയുടെ നിഴലിലാണ്. ഏതുനിമിഷവും റോഡിലേക്ക് ഇടിഞ്ഞുവീഴാൻ പാകത്തിൽ നിൽക്കുന്ന സ്‌കൂൾ…

Read More
അവയവക്കടത്ത് കേസ്: കാസർകോട് ഉൾപ്പെടെ സംസ്ഥാനത്ത് വ്യാപക ഇഡി റെയ്‌ഡ്

കാസർകോട്: അവയവക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടുകളിൽ സംസ്ഥാനത്ത് വ്യാപക റെയ്‌ഡുമായി ഇഡി. കേസിലെ പ്രധാന പ്രതിയായ നജീബിന്റെ കാസർകോട് കളനാട്ടെ വീട്ടിൽ ഇഡി സംഘം പരിശോധന നടത്തുന്നു.…

Read More
പിടിച്ചെടുത്ത വാഹനങ്ങൾ തുരുമ്പെടുത്ത് നശിക്കുന്നു; ബേക്കൽ പോലീസ് സ്റ്റേഷൻ പരിസരവും പാതയോരങ്ങളും വീർപ്പുമുട്ടുന്നു

ഉദുമ: വിവിധ കേസുകളിലായി പോലീസ് പിടിച്ചെടുക്കുന്ന തൊണ്ടിമുതൽ വാഹനങ്ങൾ കുന്നുകൂടിയതോടെ ബേക്കൽ പോലീസ് സ്റ്റേഷൻ പരിസരവും കാസർകോട്-കാഞ്ഞങ്ങാട് സംസ്ഥാനപാതയോരവും വലിയ പ്രതിസന്ധിയിലാകുന്നു. മണൽക്കടത്ത്, ലഹരിക്കടത്ത്, വാഹനാപകടം തുടങ്ങിയ…

Read More
കാഞ്ഞങ്ങാട്ട് വാഹനപരിശോധനയ്ക്കിടെ അപകടം; നിയന്ത്രണം വിട്ട കാറിടിച്ച് രണ്ട് പൊലീസുകാർക്ക് പരിക്ക്

കാസർകോട്: കാഞ്ഞങ്ങാട്ട് ദേശീയപാതയിൽ ഹൈവേ പട്രോളിങ് സംഘത്തിന് നേരെ കാർ പാഞ്ഞുകയറി രണ്ട് പൊലീസുകാർക്ക് പരിക്ക്. വാഹനപരിശോധന നടത്തിക്കൊണ്ടിരുന്ന പൊലീസുകാരായ സൂരജ്, അലോഷി എന്നിവർക്കാണ് പരിക്കേറ്റത്. അപകടത്തിൽ…

Read More
ഉപ്പള വില്ലേജ് ഓഫീസിൽ വിജിലൻസ് റെയ്ഡ്: കൈക്കൂലി വാങ്ങുന്നതിനിടെ സ്വീപ്പർ കയ്യോടെ പിടിയിൽ

കാസർകോട്: ഉപ്പള വില്ലേജ് ഓഫീസിൽ കാസർകോട് വിജിലൻസ് ആൻ്റ് ആൻ്റി കറപ്ഷൻ ബ്യൂറോ നടത്തിയ മിന്നൽ പരിശോധനയിൽ 5,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജീവനക്കാരൻ കയ്യോടെ പിടിയിലായി.…

Read More
പയ്യന്നൂരിൽ പള്ളിയിൽ മദ്യപന്റെ അതിക്രമം: മുക്രിയടക്കം മൂന്ന് പേർക്ക് കുത്തേറ്റു; കാസർകോട് സ്വദേശി പിടിയിൽ

പയ്യന്നൂർ: പയ്യന്നൂർ ഏഴിലോട് ജുമാമസ്ജിദിൽ മദ്യലഹരിയിൽ അതിക്രമം കാണിക്കുകയും മൂന്നുപേരെ കുത്തിപ്പരിക്കേൽപ്പിക്കുകയും ചെയ്ത സംഭവത്തിൽ കാസർകോട് സ്വദേശിയായ പ്രതി പോലീസ് പിടിയിൽ. നിരവധി കേസുകളിൽ പ്രതിയായ സിയാദ്…

Read More
ബോവിക്കാനത്ത് പോലീസ് ജീപ്പ് കണ്ട് അമിതവേഗതയിലെടുത്ത കാർ മറിഞ്ഞു; പ്രായപൂർത്തിയാകാത്ത 5 വിദ്യാർത്ഥികൾക്ക് പരിക്ക്

കാസർകോട്: ബോവിക്കാനത്ത് പോലീസ് ജീപ്പ് കണ്ട് വിദ്യാർത്ഥികൾ സഞ്ചരിച്ച കാർ അമിതവേഗതയിൽ പാഞ്ഞുപോവുകയും നിയന്ത്രണം വിട്ട് തലകീഴായി മറിയുകയും ചെയ്തു. ഇന്നലെ രാത്രി 7 മണിയോടെ ബോവിക്കാനം-കാനത്തൂർ…

Read More