കാസർകോട്: ജില്ലയുടെ പുതിയ അഡീഷണൽ ഡിസ്ട്രിക്റ്റ് മജിസ്ട്രേറ്റ് (A.D.M) ആയി പി. ഉദയകുമാർ ചുമതലയേറ്റെടുത്തു. കാസർകോട് കളക്ടറേറ്റിലെത്തിയ അദ്ദേഹത്തെ എൻ.ജി.ഒ അസോസിയേഷൻ ഭാരവാഹികൾ സന്ദർശിച്ച് അനുമോദനങ്ങൾ അറിയിച്ചു.
ചുമതലയേറ്റെടുത്ത പുതിയ എ.ഡി.എമ്മിനെ എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സുരേഷ് പെരിയങ്ങാനം ഷാൾ അണിയിച്ച് സ്വീകരിച്ചു. ചടങ്ങിൽ ജില്ലാ പ്രസിഡന്റ് എ.ടി. ശശി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറിയേറ്റംഗങ്ങളായ വത്സലാ കൃഷ്ണൻ, ലേകേഷ് ആചാർ എന്നിവരും ചടങ്ങിൽ സംബന്ധിച്ചു.
ജില്ലാ സെക്രട്ടറി വി.ടി.പി. രാജേഷ്, ട്രഷറർ വി.എം. രാജേഷ്, നേതാക്കളായ ശ്രീകുമാർ, പ്രവീൺ, ജയരാജ് പെരിയ, റിജിത്ത്, മുഹമ്മദ് ഷെഫീഖ്, പ്രതീഷ്ബാബു, വിനോദ്, ഇഗ്നേഷ്യസ് പീറ്റർ തുടങ്ങിയവർ പുതിയ എ.ഡി.എമ്മിന് ആശംസകൾ നേർന്നു.












Leave a Reply