കാസർകോട്: തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിൽ ആവേശകരമായി നടന്ന ബേക്കൽ ഉപജില്ലാ കേരള സ്‌കൂൾ കലോത്സവത്തിൽ ജി.എച്ച്.എസ്.എസ് പാക്കം ഓവറോൾ ചാമ്പ്യന്മാരായി. വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ 529 പോയിന്റുകൾ നേടിയാണ് പാക്കം കിരീടം സ്വന്തമാക്കിയത്. 440 പോയിന്റുകളോടെ ജി.എച്ച്.എസ്.എസ് ഉദുമ രണ്ടാം സ്ഥാനവും, കടുത്ത പോരാട്ടത്തിൽ 438 പോയിന്റുകൾ നേടി ജി.എച്ച്.എസ്.എസ് പെരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിവിധ വിഭാഗങ്ങളിലെ വിജയികൾ:
- എൽ.പി ജനറൽ വിഭാഗം: അംബിക എ.എൽ.പി.എസ് ഉദുമ, എച്ച്.ഐ.എ.യു.പി.എസ് ചിത്താരി, ജി.എൽ.പി.എസ് പെരിയ എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
- യു.പി ജനറൽ വിഭാഗം: ജി.എച്ച്.എസ്.എസ് പാക്കം, ജി.എച്ച്.എസ്.എസ് രാവണേശ്വരം, ജി.യു.പി.എസ് പുല്ലൂർ എന്നീ സ്‌കൂളുകൾ ഒന്നാം സ്ഥാനം പങ്കിട്ടു.
- ഹൈസ്‌കൂൾ ജനറൽ വിഭാഗം: ജി.എച്ച്.എസ് തച്ചങ്ങാട് ഒന്നാം സ്ഥാനവും ജി.എച്ച്.എസ് പെരിയ രണ്ടാം സ്ഥാനവും നേടി.
- ഹയർ സെക്കൻഡറി ജനറൽ വിഭാഗം: ജി.എച്ച്.എസ്.എസ് പാക്കം ഒന്നാമതെത്തിയപ്പോൾ ജി.എച്ച്.എസ്.എസ് ഉദുമ രണ്ടാം സ്ഥാനം സ്വന്തമാക്കി.
സംസ്‌കൃതോത്സവം:
- യു.പി വിഭാഗം: എസ്.എം.എ.യു.പി.എസ് പനയാൽ ഒന്നാം സ്ഥാനവും ജി.എച്ച്.എസ് തച്ചങ്ങാട് രണ്ടാം സ്ഥാനവും നേടി.
- ഹൈസ്‌കൂൾ വിഭാഗം: ജി.എച്ച്.എസ് തച്ചങ്ങാട് ഒന്നാം സ്ഥാനവും ജി.എച്ച്.എസ് ഉദുമ രണ്ടാം സ്ഥാനവും കരസ്ഥമാക്കി.
അറബിക് കലോത്സവം:
- എൽ.പി വിഭാഗം: ആർ.എ.എൽ.പി.എസ് മൗവ്വൽ, എച്ച്.ഐ.എ.യു.പി.എസ് ചിത്താരി, എൽ.പി.എസ് കരിപ്പോടി, ഉദുമ പടിഞ്ഞാർ ജമാഅത്ത് ഇ.എം.എച്ച്.എസ്.എസ്, നൂറുൽ ഹുദാ ഇ.എം.എച്ച്.എസ് കോട്ടിക്കുളം, ബേക്കൽ ഇസ്ലാമിയ എ.എൽ.പി സ്‌കൂൾ എന്നിവർ മികച്ച വിജയം നേടി.
- യു.പി വിഭാഗം: ജി.എച്ച്.എസ് തച്ചങ്ങാട്, നൂറുൽ ഹുദാ ഇ.എം.എച്ച്.എസ് കോട്ടിക്കുളം, ജി.എം.യു.പി.എസ് പള്ളിക്കര എന്നിവർ ഒന്നാം സ്ഥാനം പങ്കിട്ടു.
- ഹൈസ്‌കൂൾ വിഭാഗം: നൂറുൽ ഹുദാ ഇ.എം.എച്ച്.എസ് കോട്ടിക്കുളം ഒന്നാം സ്ഥാനവും ജി.എച്ച്.എസ്.എസ് പള്ളിക്കര രണ്ടാം സ്ഥാനവും നേടി.














Leave a Reply