അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന കുടുംബനാഥന് കൈത്താങ്ങായി ആസ്ക് ആലംപാടി

ആലംപാടി: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന നിർധന കുടുംബത്തിലെ നാഥന് ആശ്വാസവുമായി ആസ്ക് ആലംപാടി (AASC Alampady). ആസ്ക് ആലംപാടി ജി.സി.സി ചാരിറ്റി വിംഗിന്റെ നേതൃത്വത്തിൽ നടപ്പിലാക്കുന്ന ‘കാരുണ്യവർഷ ചികിത്സാ പദ്ധതി’യിൽ നിന്നാണ് അടിയന്തര ധനസഹായമായി 10,000 രൂപ അനുവദിച്ചത്.

ക്ലബ്ബ് ഓഫീസിൽ വെച്ച് സംഘടിപ്പിച്ച ലളിതമായ ചടങ്ങിൽ ആസ്ക് ആലംപാടി ജി.സി.സി പ്രതിനിധി നസീർ സേട്ട് തുക ക്ലബ്ബ് വൈസ് പ്രസിഡന്റ് സാദിഖ് ഖത്തറിന് കൈമാറി. ചടങ്ങിൽ ജി.സി.സി അംഗം ഹനീഫ, ആസ്ക് ക്രിക്കറ്റ് ടീം ക്യാപ്റ്റൻ ഷാഹുൽ ഹമീദ് സി.എം തുടങ്ങിയവർ സംബന്ധിച്ചു.

പ്രവാസ മണ്ണിലും ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായ ജി.സി.സി കൂട്ടായ്മ, നാട്ടിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന രോഗികൾക്കും പ്രയാസമനുഭവിക്കുന്ന കുടുംബങ്ങൾക്കും തുടർന്നും ആവശ്യമായ എല്ലാവിധ പിന്തുണയും സഹായങ്ങളും എത്തിക്കുമെന്ന് ഭാരവാഹികൾ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *