പെർമുദെ – ബന്തിയോട് റോഡിൽ ദാരുണ അപകടം; യുവാവ് മരിച്ചു, പിതാവിന് ഗുരുതര പരിക്ക്

കാസർകോട്: പെർമുദെ – ബന്തിയോട് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിൽ യുവാവ് മരണപ്പെട്ടു. ചിപ്പാർ, ബായാർ നേത്രഗുളി ഹൗസിലെ എൻ. കിഷൻ (25) ആണ് മരിച്ചത്. അപകടത്തിൽ കിഷന്റെ പിതാവിന് ഗുരുതരമായി പരിക്കേറ്റു.
കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിൽ പെർമുദെ – ബന്തിയോട് റോഡിലെ പെരിയടുക്കയിൽ വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. കിഷൻ ഓടിച്ചിരുന്ന സ്കൂട്ടറും എതിരെ വന്ന ബൈക്കും തമ്മിൽ ശക്തമായി കൂട്ടിയിടിക്കുകയായിരുന്നു.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കിഷന്റെ പിതാവ് മാധവ ദേവാഡിഗെ (55)യെ ഉടൻ തന്നെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇദ്ദേഹം ഇപ്പോൾ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. അപകടത്തെക്കുറിച്ച് കുമ്പള പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *