കാസർകോട്: ദേശീയപാതയിലെ പെരിയാട്ടടുക്കത്ത് നിയന്ത്രണംവിട്ട കണ്ടൈനർ ലോറി റോഡരികിലേക്ക് മറിഞ്ഞു. ദേശീയപാതയുടെ സംരക്ഷണ കൈവരിയിൽ ലോറിയുടെ പിൻഭാഗം തങ്ങിനിന്നതിനാൽ താഴേക്ക് പതിക്കാതെ വൻ ദുരന്തം തലനാരിഴയ്ക്ക് ഒഴിവായി.
പെരിയാട്ടടുക്കം മുനിക്കൽ വളവിനു സമീപം, പോലീസ് കൺട്രോൾ റൂമിന് അടുത്തുള്ള കാസർകോട് ഭാഗത്തേക്കുള്ള പാതയിലാണ് അപകടം നടന്നത്. പത്തുമീറ്ററോളം ഉയരത്തിലാണ് ഇവിടെ ദേശീയപാത നിർമ്മിച്ചിരിക്കുന്നത്.
കൈവരിയിൽ തട്ടിനിന്നില്ലായിരുന്നുവെങ്കിൽ ലോറി നേരെ താഴെയുള്ള സർവീസ് റോഡിലേക്ക് പതിക്കുമായിരുന്നുവെന്നും, വൻ ആളപായത്തിനും നാശനഷ്ടങ്ങൾക്കും സാധ്യതയുണ്ടായിരുന്നുവെന്നും നാട്ടുകാർ പറഞ്ഞു. അപകടത്തിൽ ലോറി ഡ്രൈവർ നിസ്സാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. അപകടത്തെ തുടർന്ന് പാതയിൽ അല്പസമയം ഗതാഗത തടസ്സമുണ്ടായി.














Leave a Reply