സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. ഇന്ന് ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,02,920 രൂപയിലാണ് വ്യാപാരം നടക്കുന്നത്. ഇന്നലെ മാത്രം 4 തവണയാണ് സ്വര്‍ണ വിലയില്‍ മാറ്റം വന്നത്. ഇന്നലെ രാവിലെ ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 1,02,680 രൂപയായിരുന്നു വില. ഇത് ഉച്ചയോടെ ഇടിഞ്ഞ് 99,480 രൂപയിലെത്തിയിരുന്നു. പിന്നീട് വൈകുന്നേരത്തോടെ വീണ്ടും വര്‍ധിച്ച് 1,01,080 രൂപയായി. രാത്രിയോടെ വില വീണ്ടും ഉയരുകയായിരുന്നു. 1,05,080 രൂപയിലായിരുന്നു ഇന്നലെ രാത്രി 1 പവന്‍ 22 കാരറ്റ് സ്വര്‍ണം വ്യാപാരം നടന്നിരുന്നത്. ഇന്നേക്ക് വില വീണ്ടും കുറഞ്ഞു. ഇന്നലെ രാവിലത്തെ കണക്കുകള വച്ച് നോക്കുമ്പോള്‍ ഇന്ന് സ്വര്‍ണ വിലയില്‍ നേരിയ ഇടിവ് തന്നെയാണ് രേഖപ്പെടുത്തിയിട്ടുള്ളതെന്ന് പറയാം. കഴിഞ്ഞ ജനുവരി 4ന് ശേഷം ആദ്യമായിട്ടായിരുന്നു ഇന്നലെ സ്വര്‍ണ്ണവില ഒരു ലക്ഷത്തിന് താഴേക്ക് എത്തിയത്. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരമുള്ള നിരക്കുകളാണിത്. അന്താരാഷ്ട്ര വിപണിയിലെ അസ്ഥിരതയാണ് ഈ അപ്രതീക്ഷിത മാറ്റങ്ങള്‍ക്ക് കാരണം.

Leave a Reply

Your email address will not be published. Required fields are marked *