മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിൽ ജില്ലാതല ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചു

കാസർകോട്: മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പിന്റെയും വകുപ്പ് ജീവനക്കാരുടെ കൂട്ടായ്മയായ ‘നിസർഗ്ഗ’യുടെയും സംയുക്താഭിമുഖ്യത്തിൽ ജില്ലാതല ഭരണഭാഷാ വാരാഘോഷം സംഘടിപ്പിച്ചു. ജില്ലാ ഇൻഫർമേഷൻ ഓഫീസർ എം. മധുസൂദനൻ ഭരണഭാഷാ സന്ദേശം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ജില്ലാ മണ്ണ് സംരക്ഷണ ഓഫീസർ വി.വി. പ്രകാശൻ, കാസർകോട് മണ്ണ് സംരക്ഷണ ഓഫീസർ രാജിത് ആർ. ചന്ദ്രൻ, നിഷ എം., സുനിത കാരക്കുഴി എന്നിവർ സംസാരിച്ചു.

വാരാഘോഷത്തിന്റെ ഭാഗമായി ജീവനക്കാർക്കായി ‘മധുരം മലയാളം’ പ്രശ്‌നോത്തരി, കേട്ടെഴുത്ത്, പദപ്രശ്‌നം തുടങ്ങിയ വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു.

മത്സരവിജയികൾ:

  • പ്രശ്‌നോത്തരി: ആതിര, അക്ഷത, വിനോദ് കുമാർ, അബ്ദുൾ ബഷീർ
  • കേട്ടെഴുത്ത് മത്സരം: ആതിര, അബ്ദുൾ ബഷീർ
  • പദപ്രശ്‌ന മത്സരം: കാസർകോട് മണ്ണ് സംരക്ഷണ ഓഫീസ് ടീം

വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് മഷിപ്പേന ഉപഹാരമായി വിതരണം ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *