ആലംപാടി: മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി ആലംപാടി സി.എച്ച് സെന്റർ സ്നേഹവീട്ടിൽ ഒത്തുചേരലും ‘യൂത്ത് സൊളാസിയം’ സംഗമവും സംഘടിപ്പിച്ചു. മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പരിപാടി നടന്നത്.
മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് അൻവർ ചേരങ്കൈ, ജനറൽ സെക്രട്ടറി കരീം ചൗക്കി, യൂത്ത് ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ജീലാനി കല്ലങ്കൈ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.
യൂത്ത് ലീഗ് മണ്ഡലം ട്രഷറർ അബ്ബാസ് മൊഗർ, മണ്ഡലം വൈസ് പ്രസിഡന്റ് മൂസാ ബാസിത്, യൂത്ത് ലീഗ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശദീദ് കടവത്ത്, യൂത്ത് ലീഗ് മുൻ ജില്ലാ വൈസ് പ്രസിഡന്റ് എം.എ. നജീബ്, എം.എസ്.എഫ് ജില്ലാ ജനറൽ സെക്രട്ടറി അൻസാഫ് കുന്നിൽ, മണ്ഡലം വൈസ് പ്രസിഡന്റ് അസ്ഫർ മജൽ, ദുബായ് കെ.എം.സി.സി പഞ്ചായത്ത് ജനറൽ സെക്രട്ടറി ഷെക്കീൽ എരിയാൽ, ബഷീർ മജൽ തുടങ്ങിയവർ സംബന്ധിച്ചു.














Leave a Reply