സോഫ്റ്റ്‌ബോൾ ദേശീയ താരങ്ങളായ അഹമ്മദ് അദ്നാനെയും മുഹമ്മദ് ഇർഫാനെയും ആദരിച്ച് ഐ.എൻ.എൽ ആലംപാടി ശാഖ

ആലംപാടി: സോഫ്റ്റ്‌ബോൾ കായികരംഗത്ത് ജില്ലാ, സംസ്ഥാന തലങ്ങൾ കടന്ന് ദേശീയ തലത്തിൽ വരെ മികവ് തെളിയിച്ച് കാസർകോടിന്റെയും ആലംപാടിയുടെയും അഭിമാനമായി മാറിയ കായികതാരങ്ങൾക്ക് ഐ.എൻ.എൽ ആലംപാടി ശാഖയുടെ സ്നേഹാദരവ്. ആലംപാടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളായ അഹമ്മദ് അദ്നാൻ, മുഹമ്മദ് ഇർഫാൻ എന്നിവരെയാണ് ഐ.എൻ.എൽ കമ്മിറ്റി ഉപഹാരം നൽകി ആദരിച്ചത്.

ആലംപാടി ശാഖ കമ്മിറ്റി ഓഫീസിൽ സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ ഐ.എൻ.എൽ ചെങ്കള പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മാഹിൻ മേനത്ത് അധ്യക്ഷത വഹിച്ചു. ഐ.എം.സി.സി നേതാവ് കാദർ ബാവ, നാഷണൽ യൂത്ത് ലീഗ് (NYL) ശാഖ പ്രസിഡന്റ് അബ്ദുൽ റഹ്മാൻ (റാബി) എന്നിവർ ചേർന്ന് ഇരു താരങ്ങൾക്കും ഉപഹാരം കൈമാറി.

ഗ്രാമത്തിലെ സ്കൂൾ മൈതാനത്തുനിന്നും കഠിനാധ്വാനത്തിലൂടെ സോഫ്റ്റ്‌ബോൾ ദേശീയ ചാമ്പ്യൻഷിപ്പ് വരെ എത്തിപ്പെടാൻ കഴിഞ്ഞ ഈ കൊച്ചു മിടുക്കന്മാർ ഇനിയും കായികരംഗത്ത് വലിയ നേട്ടങ്ങൾ കൈവരിക്കട്ടെ എന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു. പരിപാടിയിൽ ഐ.എൻ.എൽ, എൻ.വൈ.എൽ നേതാക്കളും പ്രാദേശിക പ്രവർത്തകരും സംബന്ധിച്ചു.

Leave a Reply

Your email address will not be published. Required fields are marked *