പരമ്പരാഗതമായി യുഡിഎഫും എല്ഡിഎഫും മാറിമാറി ഭരിച്ചിരുന്ന മണ്ഡലമാണെങ്കിലും, കഴിഞ്ഞ കുറച്ച് വര്ഷങ്ങളായി ബിജെപി രണ്ടാം സ്ഥാനത്തെത്തുന്നത് വഴി ശക്തമായ ത്രികോണ മത്സരത്തിന് വേദിയാകുന്ന മണ്ഡലമാണ് പാലക്കാട്. രാഹുല് മാങ്കൂട്ടത്തില് വിഷയത്തിലും ഏറെ ചര്ച്ചയായ മണ്ഡലമാണ് ഇത്. 2011 മുതല് 2024 വരെ ഷാഫി പറമ്പിലായിരുന്നു ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നത്. എന്നാല് 2024-ലെ ഉപതിരഞ്ഞെടുപ്പില് വിജയിച്ച കോണ്ഗ്രസ് എംഎല്എ രാഹുല് മാങ്കൂട്ടത്തില് ലൈംഗികാരോപണക്കേസില് പ്രതിയായതും പാര്ട്ടിക്കുള്ളില് നിന്ന് പുറത്താക്കപ്പെട്ടതും മണ്ഡലത്തില് വലിയ രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്.
പാലക്കാട് ആര് പിടിക്കും? രമേഷ് പിഷാരടിയും ശോഭ സുരേന്ദ്രനും റസാഖും നേര്ക്കുനേര്
















Leave a Reply