കാസർകോട്: കസബ ബീച്ച് സ്വദേശി അഭിജിത്ത് പി (26) എന്നയാളെ 3.37 ഗ്രാം എം.ഡി.എം.എയുമായി കാസർഗോഡ് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തെ തുടർന്ന് എസ്.ഐ മനു പി.വിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം നടത്തിയ പരിശോധനയിൽ, ഇയാളുടെ കിടപ്പുമുറിയിലെ ലോൺഡ്രി ബാഗിൽ സൂക്ഷിച്ചിരുന്ന ടീഷർട്ടിനുള്ളിൽ നിന്നാണ് ലഹരിമരുന്ന് കണ്ടെടുത്തത്. സംഭവത്തിൽ എൻ.ഡി.പി.എസ് നിയമപ്രകാരം കേസെടുത്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.
കാസർകോട് കസബ ബീച്ചിൽ 3.37 ഗ്രാം എം.ഡി.എം.എയുമായി യുവാവ് പിടിയിൽ













Leave a Reply