റോഡ് ഷോ ആവേശമായി; കാസര്‍കോട് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി എം.എല്‍ അശ്വിനി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു

കാസര്‍കോട് മണ്ഡലം എന്‍ ഡി എ സ്ഥാനാര്‍ഥി എം.എല്‍ അശ്വിനി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. വിജയം ഉറപ്പാണെന്ന് പത്രിക നല്‍കിയ ശേഷം അവര്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്ഥാനര്‍ത്തിയെ ആനയിച്ച് നടത്തിയ റോഡ് ഷോ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.
കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ബി ജെ പി ജില്ലാ പ്രസിഡണ്ട് എം.എല്‍ അശ്വിനി നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചു. നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഒപ്പം താളിപ്പടുപ്പില്‍ നിന്ന് റോഡ് ഷോ ആയാണ് അശ്വിനി ആര്‍.ഡി.ഒ. മുമ്പാകെ പത്രിക നല്‍കാന്‍ എത്തിയത്.
റോഡ് ഷോയില്‍ സിനിമതാരം ഹര്‍ഷിക പൂനാച്ച, മഞ്ചേശ്വരം എന്‍ ഡി എ സ്ഥാനാര്‍ഥി കെ സുരേന്ദ്രന്‍ എന്നിവര്‍ എത്തിയത് ശ്രെദ്ധേയമായി

Leave a Reply

Your email address will not be published. Required fields are marked *