റാണിപുരം വന സംരക്ഷണ സമിതിയുടെയും കേരള വനം & വന്യജീവി വകുപ്പിന്റെയും നേതൃത്വത്തില്‍ ലോക ജലദിന ആഘോഷങ്ങളുടെ ഭാഗമായി ”ഒത്തിരി തണ്ണീര്‍ സാന്ത്വനം” പരിപാടി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു
കാസര്‍കോട്: റാണിപുരം വന സംരക്ഷണ സമിതിയുടെയും കേരള വനം & വന്യജീവി വകുപ്പിന്റെയും നേതൃത്വത്തില്‍ ലോക ജലദിന ആഘോഷങ്ങളുടെ ഭാഗമായി ”ഒത്തിരി തണ്ണീര്‍ സാന്ത്വനം” പരിപാടി ജില്ലാ കളക്ടര്‍ അര്ജുന് പാണ്ഡ്യന് ഉദ്ഘാടനം ചെയ്തു. വന സംരക്ഷണ സമിതി പ്രസിഡന്റ് എസ്. മധുസൂദനന് അധ്യക്ഷത വഹിച്ചു. ഡി.ടി.പി.സി. സെക്രട്ടറി ജെ കെ ജിജേഷ് കുമാര്‍ , പനത്തടി സെക്ഷന്‍ ഫോറസ്റ്റ് ഓഫീസര്‍ എം.പി. രാജു, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ വിഷ്ണു കൃഷ്ണന്, ഡി.കെ. വിമല്‍ രാജ് എന്നിവര്‍ സംസാരിച്ചു. വേനല്‍ ചൂട് രൂക്ഷമായ സാഹചര്യത്തില്‍ റാണിപുരം, പന്തിക്കല്‍, അച്ചംപാറ, കുണ്ടുപ്പള്ളി, പാറക്കടവ് പ്രദേശങ്ങളില്‍ മുളംതണ്ട് കൊണ്ടുള്ള പാത്രങ്ങളില്‍ ജലം ഒഴിച്ച് പക്ഷികള്‍ക്ക് കുടിവെള്ളം ലഭ്യമാക്കുന്നു. മുന്‍വര്‍ഷങ്ങളിലും ഈ പദ്ധതി വിജയകരമായി നടപ്പാക്കിയിരുന്നു.
റാണിപുരം ഹില്‍ സ്റ്റേഷന് ജില്ലാ കളക്ടര്‍ സന്ദര്‍ശിച്ചു – റാണിപുരം ഹില്‍ സ്റ്റേഷന് കൂടുതല്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്ന വിധം അടിസ്ഥാന സംവിധാനമൊരുക്കുമെന്ന് റാണിപുരം സന്ദര്‍ശിച്ച ജില്ലാ കളക്ടര്‍ പറഞ്ഞു. സഞ്ചാരികള്‍ക്ക് വേണ്ടി നിര്‍മിച്ച ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന്റെ ടൂറിസം കോംപ്ലക്സ് തുറന്നു കൊടുക്കാന്‍ നടപടി സ്വീകരിക്കും. രാവിലെ ഒരു മണിക്കൂര്‍ നേരത്തേ വിനോദ സഞ്ചാരികളെ പ്രവേശിപ്പിക്കുന്നതിനും വൈകീട്ട് പ്രവേശനത്തിന് കൂടുതല്‍ സമയം അനുവദിക്കുന്നതും പരിശോധിക്കണമെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരോട് കളക്ടര്‍ നിര്‍ദ്ദേശിച്ചു.














Leave a Reply