മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം: മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ ശാഖകളിൽ ഫ്ലെക്സ് ഡേ ആചരിച്ചു

മൊഗ്രാൽ പുത്തൂർ: നവംബർ 6, 7, 8 തീയതികളിൽ എറണാകുളത്ത് വെച്ച് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിന്റെ പ്രചാരണാർത്ഥം മൊഗ്രാൽ പുത്തൂർ പഞ്ചായത്തിലെ വിവിധ ശാഖകളിൽ ഫ്ലെക്സ് ഡേ ആചരിച്ചു. സമ്മേളന സന്ദേശം ജനങ്ങളിലേക്കെത്തിക്കുന്നതിന്റെ ഭാഗമായി ശാഖാ തലങ്ങളിൽ പ്രധാന കേന്ദ്രങ്ങളിലാണ് പ്രവർത്തകർ ഫ്ലെക്സ് ബോർഡുകൾ സ്ഥാപിച്ചത്.

കല്ലങ്കയ് – അർജാൽ ശാഖയിൽ നടന്ന പരിപാടിയിൽ യൂത്ത് ലീഗ് നേതാക്കളായ മൂസാ ബാസിത്ത്, അൽത്താഫ് ചൗക്കി, നസീർ, നവാസ്, ആരിഫ് തുടങ്ങിയവർ നേതൃത്വം നൽകി. വരും ദിവസങ്ങളിൽ സമ്മേളന പ്രചാരണത്തിന്റെ ഭാഗമായി കൂടുതൽ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *