സിപിഎം ഉദുമ ഏരിയ സെക്രട്ടറിയായി പി.വി. രാജേന്ദ്രനെ തെരഞ്ഞെടുത്തു

കാസർകോട്: സിപിഎം ഉദുമ ഏരിയ സെക്രട്ടറിയായി പി.വി. രാജേന്ദ്രനെ തെരഞ്ഞെടുത്തു. ചട്ടഞ്ചാൽ കൃഷ്ണപിള്ള മന്ദിരത്തിൽ ചേർന്ന ഏരിയാ കമ്മിറ്റി യോഗത്തിലാണ് പുതിയ സെക്രട്ടറിയെ നിശ്ചയിച്ചത്.

ഗുരുതരമായ അച്ചടക്കലംഘനത്തെത്തുടർന്ന് നേരത്തെ ഏരിയ സെക്രട്ടറിയായിരുന്ന മധു മുതിയക്കാലിനെ പാർട്ടി പദവിയിൽ നിന്ന് നീക്കിയിരുന്നു. സഹപ്രവർത്തകയായ വനിതാ പാർട്ടി പ്രവർത്തകയുടെ അശ്ലീലചിത്രം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതുമായി ബന്ധപ്പെട്ട പരാതിയിലാണ് മധു മുതിയക്കാലിനെതിരെ പാർട്ടി നേതൃത്വം സംഘടനാ നടപടിയെടുത്തത്.

വെള്ളിയാഴ്‌ച ചേർന്ന ഏരിയ കമ്മിറ്റി യോഗത്തിൽ ടി. നാരായണൻ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി എം. രാജഗോപാലൻ, ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായ കെ.വി. കുഞ്ഞിരാമൻ, ഇ. പത്മാവതി, ജില്ലാ കമ്മിറ്റി അംഗങ്ങളായ കെ. മണികണ്ഠൻ, പി. മണിമോഹൻ എന്നിവർ യോഗത്തിൽ സംബന്ധിച്ച് സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *