കാസര്‍കോട്: പെരിയ , മൂന്നാം കടവില്‍ വീണ്ടും വാഹനാപകടം. പെരിയ ഭാഗത്തു നിന്നു കുണ്ടoകുഴി ഭാഗത്തേയ്ക്ക് പോവുകയായിരുന്ന ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരില്‍ ഒരാളുടെ നില അതീവ ഗുരുതരമാണ്. തിങ്കളാഴ്ച രാവിലെ 8.45 മണിയോടെയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട് രജിസ്‌ട്രേഷനിലുള്ള ലോറിയാണ് അപകടത്തില്‍പ്പെട്ടത്. ഇരുവരെയും ആംബുലന്‍സില്‍ കാഞ്ഞങ്ങാട്ടെ ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്. സ്ഥിരം അപകടം നടക്കുന്ന സ്ഥലത്താണ് തിങ്കളാഴ്ച രാവിലെ ലോറി അപകടത്തില്‍ പെട്ടത്.
പെരിയ മൂന്നാം കടവില്‍ വീണ്ടും വാഹനാപകടം; ലോറി കുഴിയിലേയ്ക്ക് മറിഞ്ഞ് രണ്ടു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു














Leave a Reply