കാസര്‍കോട്: ചെര്‍ക്കളയില്‍ അന്യ സംസ്ഥാന തൊഴിലാളിയെ സംശയകരമായ നിലയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍ക്കള ടൗണില്‍ മേല്‍പ്പാലം നിര്‍മ്മാണം നടക്കുന്നതിനടുത്തുളള 20 അടി താഴ്ചയിലുള്ള കുഴിയിലാണ് ജഡം കണ്ടെത്തിയത്. കര്‍ണാടക ജല്‍ ബുര്‍ഗ, കൊപ്പല്‍ സ്വദേശി ദേവപ്പയാണ് (52) മരിച്ചത്. സങ്കപ്പയാണ് പിതാവ്. ചെര്‍ക്കള ടൗണിലെ ബാങ്ക് ഓഫ് ബറോഡക്ക് അടുത്ത് 20 അടിയോളം താഴ്ചയിലെടുത്ത കുഴിയിലായിരുന്നു മൃതദേഹം.
ചെര്‍ക്കള ദേശീയപാതയ്ക്ക് സമീപം കുഴിയില്‍ മധ്യവയസ്‌കന്‍ മരിച്ച നിലയില്‍















Leave a Reply