കാസര്‍കോട്: ലണ്ടനില്‍ നിന്ന് മെഡിക്കല്‍ മൈക്രോബയോളജിയില്‍ അഭിമാനകരമായ നേട്ടത്തോടെ പിഎച്ച്.ഡി (Ph.D.) കരസ്ഥമാക്കിയ ഡോ. അസൈബ ആസിയമ്മയെ ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി അനുമോദിച്ചു. ലണ്ടനിലെ പ്രമുഖ വ്യവസായിയായ ഷാഫിയുടെ ഭാര്യയാണ് ഡോ. അസൈബ.
നയബസാറില്‍ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ റിട്ടയേര്‍ഡ് അഡിഷണല്‍ എസ്.പിയും കാസര്‍കോട് വിന്‍ടച്ച് ഹോസ്പിറ്റല്‍ സി.ഇ.ഒയുമായ ടി.പി. രഞ്ജിത്ത് ഡോ. അസൈബയ്ക്ക് ഉപഹാരം കൈമാറി.
ദുബായ് മലബാര്‍ കലാസാംസ്‌കാരിക വേദി ജനറല്‍ കണ്‍വീനറും കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാനുമായ അഷ്റഫ് കര്‍ള ചടങ്ങില്‍ സ്വാഗതം ആശംസിച്ചു. എ.കെ. ആരിഫ്, അസീസ് മെരിക്കെ, അബ്ദുള്ള മാദേരി, ഇബ്രാഹിം പെരിങ്ങടി തുടങ്ങിയ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ച് സംസാരിച്ചു.














Leave a Reply