കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി കാഞ്ഞങ്ങാട് സണ്‍റൈസ് ഹോസ്പിറ്റല്‍ ഒരുക്കുന്ന പ്രത്യേക പ്രിവിലേജ് കാര്‍ഡ് പദ്ധതിക്ക് തുടക്കമായി. ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷനില്‍ വെച്ചുനടന്ന ചടങ്ങില്‍ ഇന്‍സ്പെക്ടര്‍ ഓഫ് പൊലീസ് കെ.പി. ഷൈന്‍ പദ്ധതിയുടെ ഉദ്ഘാടനവും കാര്‍ഡ് പ്രകാശനവും നിര്‍വഹിച്ചു.
നാടിന്റെയും ജനങ്ങളുടെയും സുരക്ഷയ്ക്കായി അഹോരാത്രം കര്‍മ്മനിരതരാകുന്ന പൊലീസ് സേനയുടെ നിസ്വാര്‍ത്ഥ സേവനങ്ങളെ ആദരിച്ചുകൊണ്ടാണ് ഇത്തരമൊരു പദ്ധതി നടപ്പിലാക്കുന്നതെന്ന് ആശുപത്രി അധികൃതര്‍ വ്യക്തമാക്കി.
ചടങ്ങില്‍ സണ്‍റൈസ് ഹോസ്പിറ്റല്‍ നോര്‍ത്ത് ക്ലസ്റ്റര്‍ ജനറല്‍ മാനേജര്‍ ഉണ്ണികൃഷ്ണന് പ്രിവിലേജ് കാര്‍ഡ് വഴി ലഭ്യമാകുന്ന വിവിധ ചികിത്സാ ആനുകൂല്യങ്ങളെക്കുറിച്ചും സേവനങ്ങളെക്കുറിച്ചും വിശദീകരിച്ചു. ആശുപത്രി കമ്മ്യൂണിറ്റി കണക്ട് ഡെപ്യൂട്ടി മാനേജര്‍ ബിജേഷ് കെ.കെ ചടങ്ങില്‍ സംസാരിച്ചു.
കൂടുതല്‍ ആരോഗ്യകരവും കരുതലുള്ളതുമായ ഒരു സമൂഹത്തെ വാര്‍ത്തെടുക്കുക എന്ന ലക്ഷ്യത്തോടെ സണ്‍റൈസ് ഹോസ്പിറ്റല്‍ നടപ്പിലാക്കിവരുന്ന ‘കമ്മ്യൂണിറ്റി കെയര്‍’ പദ്ധതിയുടെ ഭാഗമായാണ് പൊലീസ് ഉദ്യോഗസ്ഥര്‍ക്കും അവരുടെ ആശ്രിതര്‍ക്കുമായി ഈ പ്രത്യേക ഇളവുകള്‍ ലഭ്യമാക്കുന്നത്.














Leave a Reply