ദേശീയപാതയോരത്ത് മാലിന്യം തള്ളി; സ്‌കൂട്ടറിലെത്തിയ ആളെ മഞ്ചേശ്വരം പോലീസ് പിടികൂടി

കാസർകോട്: ദേശീയപാത സർവീസ് റോഡിലെ നടപ്പാതയിലേക്ക് മാലിന്യം വലിച്ചെറിഞ്ഞ സംഭവത്തിൽ ഒരാളെ പോലീസ് പിടികൂടി. ഉപ്പള, ഹിദായത്ത് നഗർ ഗോൾഡൻ റോഡ് സ്വദേശി സിദ്ദിഖ് ഹുസൈനെയാണ് (67) മഞ്ചേശ്വരം പോലീസ് ഇൻസ്‌പെക്ടർ എം.വി. വിഷ്ണുപ്രസാദും സംഘവും കസ്റ്റഡിയിലെടുത്തത്. ഇയാൾ സഞ്ചരിച്ച സ്‌കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് പ്രതിക്ക് നോട്ടീസ് നൽകി വിട്ടയച്ചു.

ഉപ്പള ഫുട്ട് ഓവർ ബ്രിഡ്ജിന് സമീപത്തെ സർവീസ് റോഡിലുള്ള നടപ്പാതയിലാണ് കഴിഞ്ഞദിവസം സ്‌കൂട്ടറിലെത്തി മാലിന്യം തള്ളിയത്. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളുമാണ് ഇയാൾ ഇവിടെ വലിച്ചെറിഞ്ഞത്.

ദേശീയപാതയോരങ്ങളിലും പൊതുസ്ഥലങ്ങളിലും മാലിന്യങ്ങൾ തള്ളുന്നവർക്കെതിരെ ശക്തമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് മഞ്ചേശ്വരം പോലീസ് വ്യക്തമാക്കി. പ്രദേശത്ത് നിരീക്ഷണവും പരിശോധനയും തുടരുമെന്നും അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *