ബേഡഡുക്ക: വിന്നേഴ്സ് ബേഡഡുക്കയും ശ്രീ വേലക്കുന്ന് ശിവക്ഷേത്ര ട്രസ്റ്റും സംയുക്തമായി അങ്കമാലി ലിറ്റില്‍ ഫ്‌ളവര്‍ കണ്ണാശുപത്രി കാഞ്ഞങ്ങാട് ഉപകേന്ദ്രത്തിന്റെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിക്കുന്നു.
2026 ഒക്ടോബര്‍ 24 ശനിയാഴ്ച ബേഡകം ശ്രീ വേലക്കുന്ന് ശിവക്ഷേത്ര ഓഡിറ്റോറിയത്തില്‍ വെച്ചാണ് ക്യാമ്പ് നടക്കുന്നത്. രാവിലെ 9:00 മണി മുതല്‍ ഉച്ചയ്ക്ക് 1:00 മണി വരെ നടക്കുന്ന ക്യാമ്പില്‍ വിദഗ്ദ്ധ നേത്രരോഗ വിദഗ്ദ്ധരുടെ സേവനം ലഭ്യമായിരിക്കും. പൊതുജനങ്ങള്‍ ഈ അവസരം പ്രയോജനപ്പെടുത്തണമെന്ന് സംഘാടകര്‍ അറിയിച്ചു.
തീയതി: 2026 ഒക്ടോബര്‍ 24, ശനിയാഴ്ച
സമയം: രാവിലെ 9:00 മുതല്‍ ഉച്ചയ്ക്ക് 1:00 വരെ
സ്ഥലം: ശ്രീ വേലക്കുന്ന് ശിവക്ഷേത്ര ഓഡിറ്റോറിയം, ബേഡകം













Leave a Reply