മുസ്ലിം ലീഗ് സംസ്ഥാന, ജില്ലാ ഭാരവാഹികൾക്ക് മൊഗ്രാൽ പുത്തൂരിൽ ഉജ്ജ്വല സ്വീകരണം

മൊഗ്രാൽ പുത്തൂർ: മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട എ. അബ്ദുൽ റഹ്മാൻ, ജില്ലാ ഭാരവാഹികളായ എൻ. എ. നെല്ലിക്കുന്ന്, പി. എം. മുനീർ ഹാജി, കെ. ഇ. എ. ബക്കർ, കെ. എം. അബ്ദുൽ റഹ്മാൻ, വി. കെ. ബാവ, അഷ്റഫ് എടനീർ എന്നിവർക്ക് മുസ്ലിം ലീഗ് മൊഗ്രാൽ പുത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.

മൊഗ്രാൽ പുത്തൂർ എഡ്രസ് വില്ലയിൽ വെച്ച് നടന്ന ചടങ്ങ് കല്ലട്ര മാഹിൻ ഹാജി ഉദ്ഘാടനം ചെയ്തു. അൻവർ ചേരങ്കൈ അധ്യക്ഷത വഹിച്ചു. മുൻ മന്ത്രി സി. ടി. അഹമ്മദലി, അഡ്വ. ഷിബു മീരാൻ, സി. കെ. ശാക്കിർ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

മാഹിൻ കേളോട്, ടി. എം. ഇക്ബാൽ, കെ. ബി. കുഞ്ഞാമു ഹാജി, എ. എ. ജലീൽ, കെ. എ. അബ്ദുല്ലക്കുഞ്ഞി, എസ്. പി. സലാഹുദ്ദീൻ, കബീർ പി. എം., എ. കെ. ഷാഫി, മുഹമ്മദ് കുന്നിൽ, എസ്. എം. നൂറുദ്ദീൻ, കെ. ബി. അഷ്റഫ്, എം. എം. അസീസ്, എം. എ. നജീബ്, അൻസാഫ് കുന്നിൽ, നജ്മ ഖാദർ, അർഫാന നജീബ്, സാഹിർ കുന്നിൽ എന്നിവർക്കൊപ്പം മുസ്ലിം ലീഗ് വാർഡ് ഭാരവാഹികൾ, ജനപ്രതിനിധികൾ, പോഷക സംഘടനാ മണ്ഡലം-പഞ്ചായത്ത് നേതാക്കൾ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.

സിദ്ദിഖ് ബേക്കൽ സ്വാഗതവും കരീം ചൗക്കി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *