കാസർകോട്: സമസ്ത കേരള ജംഇയ്യത്തുൽ ഉലമയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി എസ്.എസ്.എഫ് സംഘടിപ്പിക്കുന്ന കാസർകോട് ജില്ലാ മുതഅല്ലിം സമ്മേളനത്തിന്റെ രജിസ്ട്രേഷൻ നടപടികൾക്ക് ഔദ്യോഗിക തുടക്കമായി. നവംബർ 7-ന് കാസർകോട് സഅദിയ്യയിലാണ് ചരിത്ര പ്രാധാന്യമുള്ള സമ്മേളനം നടക്കുന്നത്.
മുഹിമ്മാത്ത് ദഅ്വാ സെക്ടറിൽ നടന്ന ചടങ്ങിൽ സയ്യിദ് ഹസനുൽ അഹ്ദൽ തങ്ങൾ രജിസ്ട്രേഷൻ ജില്ലാതല ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ എസ്.എസ്.എഫ് കാസർകോട് ജില്ലാ പ്രസിഡന്റ് റഈസ് മുഈനി, ജനറൽ സെക്രട്ടറി ബാദുഷാ സഖാഫി, സെക്രട്ടറി മൻഷാദ് അഹ്സനി തുടങ്ങിയ പ്രമുഖ നേതാക്കൾ സംബന്ധിച്ചു.
സമ്മേളനത്തിന്റെ വിജയത്തിനായി എസ്.എസ്.എഫ് ജില്ലാ ദഅ്വാ സിൻഡിക്കേറ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ ദഅ്വാ ക്യാമ്പസുകൾ കേന്ദ്രീകരിച്ച് വിപുലമായ പ്രചാരണ പര്യടനമാണ് പുരോഗമിക്കുന്നത്. ക്യാമ്പസുകളിലെ വിദ്യാർത്ഥികളെ നേരിട്ട് സന്ദർശിച്ചുള്ള പ്രചാരണവും ഓൺലൈൻ, ഓഫ്ലൈൻ രജിസ്ട്രേഷൻ സംവിധാനങ്ങളും മുതഅല്ലിംകൾക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിട്ടുള്ളത്.
നവംബർ 7-ന് സഅദിയ്യാ നഗരിയിൽ നടക്കുന്ന സംഗമത്തെ വരവേൽക്കാൻ ജില്ലയിലുടനീളം ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ജില്ലയിലെ ദഅ്വാ വിദ്യാർത്ഥികളുടെ മഹാസംഗമമായി മാറുന്ന ഈ സമ്മേളനം ചരിത്രവിജയമാക്കാനുള്ള തയ്യാറെടുപ്പിലാണ് സംഘാടക സമിതി.













Leave a Reply