ഡോ. ലില്ലി ജോസഫിനെ ബി.ജെ.പി മെഡിക്കൽ സെൽ ആദരിച്ചു

കാഞ്ഞങ്ങാട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണനേതൃത്വത്തിന്റെ 25-ാം വാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ‘സേവാ സങ്കൽപ് അഭിയാൻ’ പരിപാടിയുടെ ഭാഗമായി ഡോ. ലില്ലി ജോസഫിനെ ആദരിച്ചു. ഭാരതീയ ജനതാ പാർട്ടി കാസർഗോഡ് ജില്ലാ മെഡിക്കൽ സെല്ലും കുശാൽനഗർ ബി.ജെ.പി ബൂത്ത് കമ്മിറ്റിയും സംയുക്തമായാണ് ആദരവ് സംഘടിപ്പിച്ചത്.

പി.എൻ. പണിക്കർ സൗഹൃദ ആയുർവേദ മെഡിക്കൽ കോളേജിലെ പഞ്ചകർമ്മ വിഭാഗം മേധാവിയാണ് പ്രൊഫസർ ഡോ. ലില്ലി ജോസഫ്. ബി.ജെ.പി മെഡിക്കൽ സെൽ കാസർഗോഡ് ജില്ലാ കോർഡിനേറ്റർ ഡോ. ഷൈജു ചുള്ളിപ്പുറം ചടങ്ങിൽ സ്നേഹാദരവ് സമർപ്പിച്ചു.

ബി.ജെ.പി കാഞ്ഞങ്ങാട് മണ്ഡലം ട്രഷറർ ശാലിനി പ്രഭാകർ, ബൂത്ത് പ്രസിഡന്റുമാരായ രവിചന്ദ്രൻ കുശാൽനഗർ, സുലോചന പ്രവീൺ, ഹേമ കുശാൽനഗർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *