കാസർകോട്: കുണിയ സ്വദേശിയായ മദ്രസ അധ്യാപകൻ അബുദാബിയിൽ ഹൃദയാഘാതം മൂലം അന്തരിച്ചു. കുണിയ കാനത്തിൽ സ്വദേശി അബ്ദുൽ റഹീം ബദവി (35) ആണ് മരിച്ചത്.
തിങ്കളാഴ്ച രാവിലെ താമസസ്ഥലത്ത് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി ആവശ്യാർത്ഥം മൂന്ന് മാസം മുമ്പാണ് അദ്ദേഹം അബുദാബിയിലേക്ക് പോയത്. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങൾ പുരോഗമിക്കുന്നു.
കുണിയ റീഫഹിയ മസ്ജിദ് ഇമാമായും കുണിയ മിൻഹാജ് ഇംഗ്ലീഷ് മീഡിയം സ്കൂളിൽ അധ്യാപകനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. എസ്.വൈ.എസ് പെരിയ സർക്കിൾ ഫിനാൻസ് സെക്രട്ടറിയായിരുന്നു.
ഭാര്യ: ഫബീന.
മക്കൾ: ഫാത്തിമത്ത് റംസാന, ഖദീജത്ത് റഫീന, മറിയം റുഫ, മുഹമ്മദ് റൈഹാസ്.













Leave a Reply