ചെങ്കള റെയ്ഞ്ച് മുസാബഖ: അൽ മദ്രസത്തുൽ ബദരിയ റഹ്മത്ത് നഗറിന് ഉജ്ജ്വല വിജയം

ചെങ്കള: സമസ്ത കേരള ജംഇയ്യത്തുൽ മുഅല്ലിമീനും മാനേജ്മെൻ്റ് അസോസിയേഷനും സംയുക്തമായി സംഘടിപ്പിച്ച 18-ാമത് ചെങ്കള റെയ്ഞ്ച് മുസാബഖ ഇസ്ലാമിക് കലാ-സാഹിത്യ മത്സരത്തിൽ അൽ മദ്രസത്തുൽ ബദരിയ റഹ്മത്ത് നഗറിന് ഇരട്ട നേട്ടം. മുഅല്ലിം വിഭാഗത്തിൽ ചാമ്പ്യൻഷിപ്പ് നേടിയ റഹ്മത്ത് നഗർ ബദരിയ മദ്രസ, 307 പോയിൻ്റുകളോടെ ജനറൽ വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്സ് അപ്പ് ട്രോഫിയും കരസ്ഥമാക്കി. 385 പോയിൻ്റ് നേടി സിറാജുൽ ഹുദാ മേനോൻകോട് ഓവറോൾ ചാമ്പ്യന്മാരായി.

കടവത്ത് കോട്ടക്കുന്ന് ഖുവ്വത്തുൽ ഇസ്ലാം മദ്രസയിൽ നടന്ന മത്സരങ്ങളിൽ 11 മദ്രസകളിൽ നിന്നായി 350-ലധികം പ്രതിഭകൾ മാറ്റുരച്ചു. കിഡ്ഡീസ്, സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ, അലുംനി, മുഅല്ലിം, ജനറൽ വിഭാഗങ്ങളിലായി 60 ഇനങ്ങളിലായിരുന്നു പോരാട്ടം.

വ്യക്തിഗത ഇനങ്ങളിലും റഹ്മത്ത് നഗർ ബദരിയ മദ്രസയിലെ വിദ്യാർത്ഥികൾ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ചു:

  • കിഡ്സ് വിഭാഗം കലാപ്രതിഭ: നെഹ്‌യാൻ അബ്ദുൽ ഖാദർ
  • സബ് ജൂനിയർ കലാപ്രതിഭ: മുഹമ്മദ് മിശാൽ കുന്നിൽ
  • ജൂനിയർ ഗേൾസ് കലാതിലകം: രിഫാ ഷംസീർ

സമാപന സംഗമത്തിൽ സദർ മുഅല്ലിം റംഷീദ് അർഷദി കൊമ്പോട്, മഹല്ല് ജനറൽ സെക്രട്ടറി ഗഫൂർ സ്റ്റോർ, ജമാഅത്ത് വൈസ് പ്രസിഡൻ്റ് ഖാദർ എം.എം, ഹനീഫ് ചെങ്കള, പിടിഎ പ്രസിഡൻ്റ് അലി ബദ്രിയ, മഹല്ല് ഖത്തീബ് അബ്ദുസ്സലാം അസ്ഹരി കയ്യം, ഹാരിസ് ദാരിമി ബെദിര, അബ്ദുറഹ്മാൻ അസ്നവി, ഇബ്രാഹിം ഹനീഫി, ബഷീർ തുടങ്ങിയവർ ചേർന്ന് ഓവറോൾ റണ്ണേഴ്സ് ട്രോഫി ഏറ്റുവാങ്ങി.

Leave a Reply

Your email address will not be published. Required fields are marked *