സേവാ സങ്കൽപ് അഭിയാന്റെ ഭാഗമായി മധൂരിലെ അങ്കണവാടികളിൽ സന്ദർശനം നടത്തി ബിജെപി നേതാക്കൾ

കാസർകോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ജന്മദിനത്തോടനുബന്ധിച്ചും ഭരണരംഗത്ത് 25 വർഷം പൂർത്തിയാക്കുന്നതിന്റെ പശ്ചാത്തലത്തിലും ബിജെപി ദേശീയതലത്തിൽ സംഘടിപ്പിക്കുന്ന ‘സേവാ സങ്കൽപ് അഭിയാന്റെ’ ഭാഗമായി മധൂർ പഞ്ചായത്തിൽ നേതാക്കളുടെ നേതൃത്വത്തിൽ സന്ദർശനം നടത്തി.

ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി ശോഭ സുരേന്ദ്രൻ, ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി എന്നിവരുടെ നേതൃത്വത്തിലാണ് മധൂർ ഗ്രാമപഞ്ചായത്ത് പരിധിയിലെ ദീൻ ദയാൽ ഉപാധ്യായ ബഡ്സ് സ്കൂളിലും വിവിധ അങ്കണവാടികളിലും സന്ദർശനം നടത്തിയത്. സന്ദർശനത്തോടനുബന്ധിച്ച് കുട്ടികൾക്ക് പഴവർഗങ്ങൾ വിതരണം ചെയ്തു.

പരിപാടിയിൽ ബിജെപി ജില്ലാ സെക്രട്ടറിമാരായ പ്രമീള മജൽ, പുഷ്പ ഗോപാലൻ, ജില്ലാ സെൽ കോർഡിനേറ്റർ സുകുമാർ കുദ്രെപാടി, മധൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജ്നാനി ഷാൻബാഗ്, വൈസ് പ്രസിഡന്റ് ഭാനുപ്രകാശ് എന്നിവരും പഞ്ചായത്ത് ജനപ്രതിനിധികളും കാസർകോട് മണ്ഡലം, ഏരിയ ഭാരവാഹികളും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *