കാസർകോട്: നവംബർ 23, 24, 25 തീയതികളിൽ കോഴിക്കോട് കുറ്റ്യാടിയിൽ നടക്കുന്ന സംസ്ഥാന പ്രൊഫ് സമ്മിറ്റിന്റെ പ്രചരണാർത്ഥം എസ്.എസ്.എഫ് കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ‘സമ്മിറ്റ് സഫാരി’ സമാപിച്ചു. ജില്ലയിലെ വിവിധ പ്രൊഫഷണൽ ക്യാമ്പസുകളിലെ വിദ്യാർത്ഥികളെ നേരിൽക്കണ്ട് സമ്മിറ്റിലേക്ക് ക്ഷണിക്കുന്നതിനും രജിസ്ട്രേഷൻ പൂർത്തിയാക്കുന്നതിനുമായാണ് സഫാരി സംഘടിപ്പിച്ചത്.
കേരള കേന്ദ്ര സർവകലാശാലാ ക്യാമ്പസിൽ നിന്നാണ് പര്യടനം ആരംഭിച്ചത്. തുടർന്ന് കാഞ്ഞങ്ങാട് ഗവൺമെന്റ് പോളിടെക്നിക് കോളേജ്, പെരിയ എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജ്, KMCT എഞ്ചിനീയറിംഗ് കോളേജ്, മാലിക് ദീനാർ കോളേജ് ഓഫ് ഫാർമസി, മഞ്ചേശ്വരം കോളേജ് ഓഫ് ലീഗൽ സ്റ്റഡീസ്, സഅദിയ ലോ കോളേജ്, ചീമേനി എഞ്ചിനീയറിംഗ് കോളേജ് തുടങ്ങിയ പ്രധാന ക്യാമ്പസുകളിൽ സമ്മിറ്റ് സഫാരി പ്രയാണം നടത്തി. വിവിധ ക്യാമ്പസുകളിൽ വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് സഫാരിക്ക് ആവേശോജ്ജ്വലമായ സ്വീകരണമാണ് നൽകിയത്.
യാത്രയ്ക്ക് എസ്.എസ്.എഫ് കാസർകോട് ജില്ലാ സെക്രട്ടറിമാരായ അബൂസാലി പെരുമുദ, ഷാഹിദ് തൃക്കരിപ്പൂർ, ഇർഷാദ് കളത്തൂർ, ജംഷീദ് ചെടേക്കാൽ, ജില്ലാ ക്യാമ്പസ് സിൻഡിക്കേറ്റ് അംഗങ്ങളായ സാബിത് നൂറാനി, ഷാക്കിർ, ജില്ലാ പ്രവർത്തക സമിതി അംഗങ്ങളായ അൽതാഫ് ബദിയടുക്ക, ഷംഷാദ് ഹിമമി, സമദ് ഹിമമി എന്നിവർ നേതൃത്വം നൽകി.













Leave a Reply