കാസർകോട്: കാഞ്ഞങ്ങാട് അതിഞ്ഞാലിൽ സ്കൂട്ടറിൽ കാറിടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന മദ്രസ അധ്യാപകൻ മരിച്ചു. കാസർകോട് വിദ്യാനഗർ ചാല സ്വദേശി സഫ്വാൻ ഹുദവി (24) ആണ് മരിച്ചത്. മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ വ്യാഴാഴ്ച രാവിലെയോടെയായിരുന്നു അന്ത്യം.
കാസർകോട്–കാഞ്ഞങ്ങാട് കെ.എസ്.ടി.പി. റോഡിലെ അതിഞ്ഞാലിൽ ഞായറാഴ്ചയാണ് (ഒക്ടോബർ 11) അപകടം സംഭവിച്ചത്. ബല്ലാകടപ്പുറം വലിയ പള്ളിയിലെ മദ്രസ അധ്യാപകനായ സഫ്വാൻ സ്കൂട്ടറിൽ ബല്ലാകടപ്പുറത്തേക്ക് പോവുകയായിരുന്നു. അതിഞ്ഞാലിൽ എത്തിയപ്പോൾ എതിർദിശയിൽ നിന്നെത്തിയ കാർ സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ ഉടൻ തന്നെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.













Leave a Reply