മൊഗ്രാൽ പുത്തൂർ: ആർഭാടങ്ങൾ ഒഴിവാക്കി കാരുണ്യ പ്രവർത്തനങ്ങളിലൂടെ മാതൃകയായി ഫാത്തിമ നൈസ മെഹ്റിഷിന്റെ ആറാം പിറന്നാൾ ആഘോഷം. ദുബായ് കെ.എം.സി.സി പ്രവർത്തകൻ ഹാരിസ് ഐഡിയൽ (ചേരൂർ), ഷാഹിന ദമ്പതികളുടെ മകളാണ് ഫാത്തിമ നൈസ മെഹ്റിഷ്.
കുരുന്നിന്റെ പിറന്നാൾ ദിനത്തിൽ രാവിലെ ആലംപാടിയിലെ സി.എച്ച് സെന്റർ സ്നേഹഭവനിലെ അന്തേവാസികൾക്ക് പ്രഭാതഭക്ഷണം നൽകിയാണ് കുടുംബം ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് വൈകുന്നേരം ജനറൽ ആശുപത്രിയിൽ രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ചായ സൽക്കാരവും നടത്തി.
കൂടാതെ സി.എച്ച് സെന്ററിലെ ഡയാലിസിസ് രോഗികൾക്ക് സ്നേഹസമ്മാനങ്ങളും മധുരവും വിതരണം ചെയ്ത് ഈ കുരുന്നിന്റെ ജന്മദിനം സാന്ത്വനത്തിന്റെ വേദിയാക്കി മാറ്റി. കുടുംബത്തിന്റെ ഈ നന്മയ്ക്ക് അന്തേവാസികളും രോഗികളും ഹൃദയം നിറഞ്ഞ പ്രാർത്ഥനകളും പിറന്നാൾ ആശംസകളും നേർന്നു.













Leave a Reply