കാസർകോട്: ഉപ്പളയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം. അപകടത്തിൽ കാറിന്റെ എൻജിൻ ഭാഗം പൂർണ്ണമായും കത്തിനശിച്ചു. ആളപായമില്ല.
കണ്ണാടിപ്പാറ സ്വദേശി ജാസ്മിന്റെ കാറിനാണ് തീപിടിച്ചത്. ജാസ്മിൻ ഉപ്പള കൈക്കമ്പ ഭാഗത്തേക്ക് കാറോടിച്ച് വരികയായിരുന്നു. സോങ്കാൽ പള്ളിക്ക് സമീപം എത്തിയപ്പോൾ കാറിന്റെ മുൻവശത്തുനിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട വഴിയാത്രക്കാരാണ് വാഹനം കൈകാണിച്ച് നിർത്തിച്ചത്. തുടർന്ന് ബോണറ്റ് തുറന്നു പരിശോധിച്ചപ്പോഴാണ് എൻജിൻ ഭാഗത്ത് തീ പടരുന്നത് കണ്ടത്.
വിവരമറിഞ്ഞ് ഉപ്പളയിൽനിന്ന് ഫയർഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തി തീയണച്ചു. ഉപ്പള ഫയർസ്റ്റേഷൻ സീനിയർ സ്‌റ്റേഷൻ ഓഫീസർ സന്തോഷ്, സേനാംഗങ്ങളായ ലിനേഷ്, സതീഷ്, സുരേഷ്, ഡ്രൈവർ ചരൺ എന്നിവരടങ്ങിയ സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമായിട്ടില്ല.













Leave a Reply