150 അടി താഴ്ചയുള്ള കൊക്കയിലേക്ക് വീണു, നടുവൊടിഞ്ഞു; മഞ്ഞുമ്മല്‍ ബോയ്സിനെ ഓര്‍മിപ്പിച്ച് ഒരു രക്ഷാദൗത്യം

ഗുഡല്ലൂര്‍: കുന്നിന്‍മുകളില്‍ നിന്നും 150 അടി താഴ്ചയിലേക്ക് വീണ യുവാവിനെ അതിസാഹസികമായി രക്ഷിച്ച് സൈന്യം. ഊട്ടി-ഗൂഡല്ലൂരിലെ പ്രധാന വിനോദ സഞ്ചാരകേന്ദ്രങ്ങളിലൊന്നായ സൂചിമലയുടെ വ്യൂപോയിന്റില്‍ വെച്ചാണ് സംഭവം. മഞ്ഞുമ്മല്‍ ബോയ്സ് സിനിമയെ ഓര്‍മിപ്പിക്കുന്ന രംഗങ്ങളെന്നാണ് സംഭവത്തെ കുറിച്ച് ഉയരുന്ന അഭിപ്രായങ്ങള്‍.

ചെങ്കല്‍പേട്ട സ്വദേശിയായ ശിവഗുരുനാഥനാണ് സെല്‍ഫിയെടുക്കുന്നതിനിടെ മലമുകളില്‍ നിന്നും കൊക്കയിലേക്ക് വീണത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ഇയാള്‍ സൂചിമലയില്‍ എത്തിയത്. വ്യൂ പോയിന്റ് ഏരിയ കടന്ന് കെട്ടിടത്തിന്റെ വശത്ത് കൂടി പ്രവേശനമില്ലാത്ത ഭാഗത്തേക്ക് കടക്കാന്‍ ശ്രമിക്കവേ പെട്ടെന്ന് താഴേക്ക് വീഴുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *