സെലിബ്രിറ്റികളെ കൊണ്ടുപോയി പ്രചാരണം നടത്തേണ്ട ആവശ്യം പിഷാരടിക്കില്ല; വിളിച്ചാല്‍ ഉറപ്പായും പോകും: ആസിഫ് അലി

കൊച്ചി: പാലക്കാട് മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും നടനുമായ രമേഷ് പിഷാരടിയെ കുറിച്ച് സംസാരിച്ച് നടന്‍ ആസിഫ് അലി. പിഷാരടി പ്രചാരണത്തിന് വിളിച്ചാല്‍ ഉറപ്പായും പോകുമെന്ന് അദ്ദേഹം പറഞ്ഞു.
പിഷാരടി എന്തെങ്കിലും ആവശ്യം പറഞ്ഞാല്‍ താന്‍ വരുമെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പില്‍ മത്സരിക്കണമെന്ന ആഗ്രഹമേ തന്റെ മനസിലില്ല. തനിക്ക് സിനിമ തന്നെയാണ് വലുത്. അതുമായി മുന്നോട്ട് പോകുമെന്നും ആസിഫ് അലി കൂട്ടിച്ചേര്‍ത്തു

Leave a Reply

Your email address will not be published. Required fields are marked *