കാഞ്ഞങ്ങാട്: ജില്ലാ പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പ് സീനിയർ വിഭാഗത്തിൽ പാക്കം ഗവൺമെൻ്റ് ഹയർ സെക്കൻഡറി സ്കൂൾ പ്ലസ് വൺ സയൻസ് വിദ്യാർത്ഥിനി ജിതിന വിജയൻ സ്വർണ മെഡൽ കരസ്ഥമാക്കി.
മികച്ച പ്രകടനത്തോടെ സ്വർണം നേടിയ ജിതിന, വരാനിരിക്കുന്ന 68-ാമത് കേരള സംസ്ഥാന പവർലിഫ്റ്റിങ് ചാമ്പ്യൻഷിപ്പിൽ കാസർകോട് ജില്ലയെ പ്രതിനിധീകരിച്ച് സീനിയർ വിഭാഗത്തിൽ മത്സരിക്കും.
ചേറ്റുകുണ്ട് കീക്കാൻ സ്വദേശിയായ ജിതിന, കെ. വിജയൻ – പ്രീതി വിജയൻ ദമ്പതികളുടെ മകളാണ്. കായികരംഗത്ത് ജില്ലയ്ക്ക് അഭിമാനമായി മാറിയ ജിതിനയെ അധ്യാപകരും നാട്ടുകാരും കായികപ്രേമികളും അഭിനന്ദിച്ചു.















Leave a Reply